Breaking

ഏകദിനത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ കോഹ്‌ലിയാണ് എന്ന് പറയാനുള്ള ആ അഞ്ച് കാരണങ്ങള്‍ ഇവയാണ്

1.സ്ഥിരത  കളിയില്‍ പുലര്‍ത്തുന്ന സ്ഥിരതയാണ് കോഹ് ലിയെ വ്യത് സ്തനാക്കുന്നത്. കഴിഞ്ഞ 6 മത്സരങ്ങളുടെ പരമ്പരയില്‍ നിന്നായി കോഹ് ലി സ്വന്തമാക്കിയത് 558 റണ്‍സാണ്. ഏകദിനക്രിക്കര്‌റിലെ അയാലുടൈ ശരാശരി 58.19 ആണ്. ഇതില്‍ നിന്നു തന്നെ കോഹ്ലിയുടെ റണ്‍സെടുക്കാനുള്ള ആ തൃഷ്ണ വ്യക്തമാകും  2- വലിയ ടോട്ടല്‍ പിന്തുടരാനുള്ള കഴിവ്  ഏതൊരു ബാറ്റ്‌സ്മാനും പലപ്പോഴും പതറിപ്പോകുന്ന ഒരു ഘട്ടമാണ് റണ്‍ ചെയ്‌സിംഗ്. വലിയ ടോട്ടലുകല്‍ പിന്തുടരുമ്പോള്‍ പതറിപ്പോകുന്ന ഒട്ടനവധി താരങ്ങളെ നമ്മല്‍ കണ്ടിട്ടുണ്ട്. 35 സെഞ്ച്വറികളില്‍ 19 എണ്ണം കോഹ്ലി റണ്‍ ചേയ്‌സ് ചെയ്യുമ്പോള്‍ കരസ്ഥമാക്കിയതാണ്.3. പാകത വന്ന നായകന്‍ നായകസ്ഥാനം ധോണിയില്‍ നിന്ന് ഏറ്റെടുത്ത ശേഷം 48 കളികളില്‍ നിന്നായി കോഹ് ലി നേടിയത് 2739 റമ്#സാണ്. 80.55 ആണ് ഈ കാലയളവിലെ കോഹ് ലിയുടെ ശരാശരി. നായകനല്ലാതിരുന്നപ്പോള്‍ 6720 റണ്‍സ് 51.29 ശരാശരിയിലാണ് താരം സ്വന്തമാക്കിയത്.  4. ഫിറ്റ്‌നെസ്സ് ലെവല്‍  ഇന്ത്യന്‍ ടീമില്‍ ഇത്രയേറെ കായികക്ഷമതയ്ക്ക പ്രാധാന്യം നല്‍കുന്ന മറ്റൊരു താം ഇല്ലായെന്നു തന്നെ പറയണം. കഠിനാധ്വാനിയാണ് കോഹ് ലി.  5. സമ്മര്‍ദ്ദങ്ങളെ അതിജീനിക്കാനുള്ള കഴിവ്  സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കോഹ് ലിയ്ക്ക് കഴിയാറുണ്ട്. അതിനുദാഹരണമാണ് കോഹ ലിയുടെ റണ്‍ ചേസ് ചെയ്യാനുള്ള കഴിവ്. ഏത് സാഹചര്യത്തിലും ടീമിനെ സ്വന്തം ചുമലിലേറ്റി മുന്നോട്ട നയിക്കാന്‍ വിരാടിന് പ്രത്യേക പാടവമുണ്ട്.


No comments:

Powered by Blogger.