Breaking

അഞ്ചാം ഏകദിനത്തിലും അഫ്​ഗാനിസ്ഥാനോട് തകർന്നടിഞ്ഞ് സിംബാവെ. അവസാന മത്സരത്തില്‍ 146 റണ്‍സിന്റെ വമ്പൻ തോൽവിയാണ് സിംബാവെ വഴങ്ങിയത്. 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാവെ 95 റണ്‍സിന് പുറത്താവുകയായിരുന്നു. അവസാന നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് റണ്ണൊന്നുമെടുക്കാതെയും. അഫ്​ഗാനിസ്ഥാനായി ബാറ്റുകൊണ്ടും ബോളുകൊണ്ടും റഷീദ് ഖാൻ തിളങ്ങി. 29 പന്തില്‍ 49 റണ്‍സ് നേടിയിരുന്നു റഷീദ് ഖാൻ. നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്ന അഫ്​ഗാൻ ഇന്നത്തെ ജയത്തോടെ ലീഡ് 4-1 ആയി ഉയർത്തി.നേരത്തെ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടിയിരുന്നു. ജാവേദ് അഹമ്മദി 76, റഹ്‍മത് ഷാ 59, റഷീദ് ഖാൻ 49 എന്നിവരാണ് അഫാ​ഗിസ്ഥാന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്.


No comments:

Powered by Blogger.