സിംബാവേയുടെ ചിറകരിഞ്ഞ് അഫ്ഗാനിസ്ഥാന്‍;23 റണ്‍സിനിടയില്‍ വീണത് 9 വിക്കറ്റുകള്‍
അഞ്ചാം ഏകദിനത്തിലും അഫ്ഗാനിസ്ഥാനോട് തകർന്നടിഞ്ഞ് സിംബാവെ. അവസാന മത്സരത്തില്‍ 146 റണ്‍സിന്റെ വമ്പൻ തോൽവിയാണ് സിംബാവെ വഴങ്ങിയത്. 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാവെ 95 റണ്‍സിന് പുറത്താവുകയായിരുന്നു. അവസാന നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് റണ്ണൊന്നുമെടുക്കാതെയും. അഫ്ഗാനിസ്ഥാനായി ബാറ്റുകൊണ്ടും ബോളുകൊണ്ടും റഷീദ് ഖാൻ തിളങ്ങി. 29 പന്തില്‍ 49 റണ്‍സ് നേടിയിരുന്നു റഷീദ് ഖാൻ. നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്ന അഫ്ഗാൻ ഇന്നത്തെ ജയത്തോടെ ലീഡ് 4-1 ആയി ഉയർത്തി.നേരത്തെ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടിയിരുന്നു. ജാവേദ് അഹമ്മദി 76, റഹ്‍മത് ഷാ 59, റഷീദ് ഖാൻ 49 എന്നിവരാണ് അഫാഗിസ്ഥാന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്.
No comments: