ഇത് വേറിട്ട ഹാട്രിക്ക് ; കയ്യടിച്ച് ക്രിക്കറ്റ് ലോകം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20യില്‍ തലനാരിഴയ്ക്കാണ് ഇന്ത്യയുടെ പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന് ഹാട്രിക്ക് നഷ്ടമായത്. ഹാട്രിക്ക് നേടിയിരുന്നെങ്കില്‍ അന്താരാഷ്ട്ര ടി-20യില്‍ ആദ്യമായി ഹാട്രിക് നേടിയ ഇന്ത്യന്‍ താരമായി ഭുവി മാറിയേനേ. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ്കീപ്പര്‍ ക്ലാസനേയും മോറിസിനേയും പുറത്താക്കിയതിനു പിന്നാലെ ഗ്യാലറി ആവേശത്തിലായി. ഹാട്രിക്കിനായി ഗ്യാലറിയില്‍ നിന്നും ആരവങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഒമ്പാതതാമനായി ഇറങ്ങിയ പാടേര്‍സന്‍ സിങ്കിള്‍ എടുത്ത് ഭുവിയുടെ ഹാട്രിക്ക് എന്ന സ്വപ്‌നത്തിന് ഭംഗം സൃഷ്ടിച്ചു. പക്ഷെ ധോണി ആരാധകരെ നിരാശരാക്കിയില്ല. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞുകൊടുത്ത പന്ത് രണ്ടാമത്തെ റണ്ണ്ിനായി ഓടിയ പാറ്റേഴ്‌സണ്‍ ക്രീസിലെത്തും മുന്നെ സ്റ്റംപ് ചെയ്ത് പാറ്റേഴ്സെനെ കൂടാരത്തിലേക്ക് അയച്ചു ധോണി. അങ്ങനെ ടീമിനു മൊത്തമായി ആ ഹാട്രിക്ക് സ്വന്തമായി. ഒരു ടീം ഹാട്രിക്ക്.
No comments: