ദക്ഷിണാഫ്രിക്കന്‍ താരത്തെ പരിഹസിച്ച് കുല്‍ദീപ്; വീഡിയോ വൈറല്‍
ഇന്ത്യയുടെ സ്പിന്നർ കുൽദീപ് യാദവ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് കളിക്കളത്തിനകത്തെ പ്രകടനം കൊണ്ടല്ല. കളത്തിനു പുറത്തുള്ള പ്രകടനംകൊണ്ടാണ് കുൽദീപ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി ട്വന്റി മൽസരത്തിൽ കുൽദീപ് കളിച്ചിരുന്നില്ല. പവലിയിനിൽ ഇരുന്ന താരത്തിന്റെ ഒരു പ്രവർത്തി ക്യാമറകളിൽ പതിഞ്ഞു. ദക്ഷിണാഫ്രിക്കൻ താരത്തെ കളിയാക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 19-ാം ഓവറിലാണ് സംഭവം. ദക്ഷിണാഫ്രിക്കയുടെ സ്പിന്നർ ടെബ്രായിസ് ഷംസിയെയായിരുന്നു കുൽദീപ് കളിയാക്കിയത്. 11-ാമനായി ഇറങ്ങാൻ ഷംസി തയ്യാരായി ഇരിക്കുമ്പോഴായിരുന്നു കുൽദീപ് പരിഹസിച്ചത്. സ്‌പിന്നർ കുൽദീപ് യാദവ് മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ 6 മൽസരങ്ങളിൽനിന്നായി 17 വിക്കറ്റുകളാണ് കുൽദീപ് പിഴുതത്. സ്‌പിന്നർമാരായ കുൽദീവും യുസ്‌വേന്ദ്ര ചാഹലും ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാരെ തികച്ചും പ്രതിരോധത്തിൽ ആക്കിയിരുന്നു.
No comments: