Breaking

വിരാട് കോഹ്‌ലി സച്ചിനേക്കാള്‍ മഹാനായ താരമോ? മൈക്കിള്‍ വോഗന്റെ ട്വീറ്റിന് പിന്നാലെ

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ക്യാപ്ടൗണില്‍ വെച്ച് നടന്ന മൂന്നാം ഏകദിനത്തില്‍ മിന്നല്‍ വേഗത്തിലാണ് 160 റണ്‍സ് അടിച്ച് കൂട്ടിയതെന്നും, മൂന്ന് ഏകദിനത്തില്‍ നിന്നുമായി 303 റണ്‍സാണ്് കോഹ്‌ലി അടിച്ചുകൂട്ടിയത്.  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കോഹ്‌ലി അദ്ദേഹത്തിന് പകരം വെക്കാന്‍ പറ്റിയതരത്തില്‍ ഒരാളാണെന്നും മുന്‍ താരം മൈക്കിള്‍ വോഗന്‍.ഇതിഹാസ താരം കോഹ്ലിയെ പരാമര്‍ഷിച്ചുകെണ്ടുള്ള സച്ചിന്റയും, മൈക്കള്‍ വോഗന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം വിരാട് ആണോ എന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് നായകന്റെ ട്വീറ്റ്.ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. സച്ചിനേക്കാള്‍ വലിയ താരമാണ് വിരാടെന്നും ഉടനെ തന്നെ സച്ചിന്റെ റെക്കോര്‍ഡുകള്‍ വിരാട് തര്‍ക്കുമെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
അതേസമയം, സച്ചിന്റെ റെക്കോര്‍ഡുകള്‍ ഒരുപക്ഷെ വിരാട് തകര്‍ത്തേക്കാം പക്ഷെ സച്ചിന്‍ ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ വിരാടിന് സാധിക്കില്ലെന്നാണ് മറു വിഭാഗം പറയുന്നത്.


No comments:

Powered by Blogger.