ആ പരിപ്പ് ഇവിടെ വേവില്ല സാര്‍’;
മുംബൈ: ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഐ.പി.എല്‍. പണം വാരിയെറിഞ്ഞ് ഐ.പി.എല്‍ ലേലത്തോടെ ആ പ്രതീക്ഷ വാനോളം ഉയരുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഐ.പി.എല്ലിനെ തേടി പുതിയ വിവാദം എത്തിയിരിക്കുകയാണ്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ നടപ്പാക്കാനിരുന്ന മാറ്റത്തിനെതിരെ ടീമുകള്‍ ഒന്നാകെ രംഗത്തെത്തിയിരിക്കുകയാണ്. ഐ.പി.എല്‍ മത്സരങ്ങളുടെ സമയ ക്രമമാണ് ബി.സി.സി.ഐ മാറ്റാനിരുന്നത്. പക്ഷെ പുതിയ സമയക്രമം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും തങ്ങളുടെ ആരാധകരെ ഇത് ബാധിക്കുമെന്നും ഐ.പി.എല്‍ ടീമുകള്‍ ബി.സി.സി.ഐയെ അറിയിച്ചിരിക്കുകയാണ്.ഐ.പി.എല്‍ മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് സ്റ്റാര്‍ സ്പോര്‍ട്‌സ് ഗ്രൂപ്പായിരുന്നു. ഇവരുടെ നിര്‍ദ്ദേശ പ്രകാരം മല്‍സരങ്ങളുടെ സമയക്രമം ബി.സി.സി.ഐ പുനഃക്രമീകരിക്കുകയായിരുന്നു. രാത്രി 8 മണിക്ക് ആരംഭിക്കുന്ന മല്‍സരം 7 മണിക്ക് നടത്താനും, 4 മണിക്ക് ആരംഭിക്കുന്ന മല്‍സരം 5.30ന് നടത്താനുമായിരുന്നു തീരുമാനം. ഇത് ടീമുടമകള്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഈ പരിഷ്‌കാരം നടപ്പിലാക്കേണ്ടതില്ലെന്നാണ് 8 ടീമുടമകളും പറയുന്നത്. വൈകിട്ട് 5.30 ന് മല്‍സരങ്ങള്‍ ആരംഭിച്ചാല്‍ രാത്രി നടക്കുന്ന മല്‍സരത്തെ ഇത് ബാധിക്കുമെന്നും ഇതോടെ ടെലിവിഷനിലൂടെ കളികാണുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുമെന്നും ടീമുകള്‍ പറയുന്നു. അഭിപ്രായ ഭിന്നത പരസ്യമായ സാഹചര്യത്തില്‍ അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു.
No comments: