ഒരു മാറ്റവുമായി ടീം ഇന്ത്യ, ടോസ് വിജയം കോഹ്ലിയ്ക്ക്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പര 4-1ന് സ്വന്തമാക്കിയതിനാല്‍ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം സൗഹൃദ മത്സരമാണ്.ഒരു മാറ്റത്തോടെയാണ് ടീം ഇന്ത്യ ആറാം ഏകിദനത്തിന് ഇറങ്ങുന്നത്. പേസ് ബൗളിംഗ് നിരയില്‍ ജസ്പ്രിത് ഭുംറയ്‌ക്കൊപ്പം ഇത്തവണ പന്തെറിയാനെത്തുന്നത് ഷാര്‍ദുല്‍ താക്കുറാണ്. നാലു മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. മോറിസ്, ബെഹ്‌റുദ്ദീന്‍, താഹിര്‍, സോണ്‍തോ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കാണ് ഇന്നത്തെ മത്സരം നിര്‍ണായകം. ഇനിയുള്ള ട്വന്റി20 പരമ്പരയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള ഇന്ധനം തേടിയുള്ള പോരാട്ടമാകും ഇന്നത്തേത്. ഏകദിന പരമ്പര തുടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയായിരുന്നു റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. അഞ്ചു മല്‍സരങ്ങള്‍ കഴിഞ്ഞതോടെ ഒന്നാം റാങ്കിന്റെ പകിട്ട് ഇന്ത്യയുടെ ശിരസ്സിലായി. ടെസ്റ്റ് പരമ്പര 2-1നു നേടിയശേഷം തൊട്ടതെല്ലാം പിഴയ്ക്കുന്ന ദക്ഷിണാഫ്രിക്കയെയാണു ക്രിക്കറ്റ് ലോകം കണ്ടത്. ശക്തമായ പോരാട്ടം കണ്ട ആദ്യ രണ്ടു ടെസ്റ്റുകള്‍ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. പിന്നീട് ആദ്യ മൂന്ന് ഏകദിനങ്ങള്‍ തുടര്‍ച്ചയായി ഇന്ത്യ ജയിച്ചശേഷമാണ് നാലാം ഏകദിന വിജയത്തിലൂടെ ദക്ഷിണാഫ്രിക്ക മുഖം രക്ഷിച്ചത്. പരമ്പര നഷ്ടമായ അവര്‍ നാട്ടില്‍ മുഖം രക്ഷിക്കാന്‍ ഇന്നു വിജയിച്ചേതീരൂ എന്ന നിലയിലാണ്.
No comments: