ഓര്‍മ്മയില്ലേ ധോണിച്ചതി?, ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഓസീസിനായില്ല
റണ്‍സൊഴുക്കി ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച മത്സരമായിരുന്നല്ലോ ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ മത്സരം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു.എന്നാല്‍ സമാനമായൊരു മത്സരവീര്യത്തിന്റെ കഥ ഇന്ത്യയ്ക്കും പറയാനുളള 2016ല്‍ നടന്ന ഇന്ത്യ-വെസറ്റിന്‍ഡീസ് മത്സരം. അന്ന് ഇരുടീമുകളും അടിച്ച് കൂട്ടിയത് 489 റണ്‍സാണ്. ഒരു അന്താരാഷ്ട്ര ടി20യിലെ ഏറ്റവും അധികം റണ്‍സ് പിറന്ന മത്സരമായിരുന്നു അത്. ഓസീസ് താരങ്ങള്‍ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കില്‍ ഒക്ലന്‍ഡില്‍ ആ റെക്കോര്‍ഡ് പൊളിച്ചെഴുതാമായിരുന്നു. ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് മത്സരത്തില്‍ പിറത്തത് 488 റണ്‍സാണ്. എങ്കിലും ടി20 ചരിത്രത്തില്‍ ഏറ്റവും വലിയ റണ്‍ ചേസ് എന്ന നേട്ടം ഓസ്ട്രേലിയ സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പിന്തുടര്‍ന്ന് ജയിച്ച 232 റണ്‍സായിരുന്നു ഇതുവരെ റെക്കോര്‍ഡ്. അതെസമയം 2016ലെ മത്സരത്തില്‍ ഇന്ത്യ ഒരു റണ്‍സിന് തോല്‍ക്കുകയായിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് െ20 ഓവറില്‍ 245-6 റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ എഡ്വിന്‍ ലൂയിസിന്റെ കരുത്തിലാണ് വിന്‍ഡീസ് കുതിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ പ്രതിരോധം 244 റണ്‍സിന് അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ കഎല്‍ രാഹുലിന്റെ സെഞ്ച്വറി പാഴാകുകയായിരുന്നു. 51 പന്തില്‍ 110 റണ്‍സാണ് രാഹുല്‍ അന്ന് നേടിയത്. അവസാന പന്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ബാറ്റ് ചെയ്തിരുന്ന ധോണി ക്യാച്ച് നല്‍കിയതോടെ വിജയമുറപ്പിച്ച ഇന്ത്യ അവിശ്വസനീയമായി ഒരു റണ്‍സിന് തോല്‍ക്കുകയായിരുന്നു.
No comments: