Breaking

തീതുപ്പും ബോളുമായി താക്കൂര്‍; ദക്ഷിണാഫ്രിക്കയ്ക്ക് മുട്ടുവിറച്ചു; ഇന്ത്യയ്ക്ക് ജയിക്കാന്‍ 205 റണ്‍സ്


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ വീണ്ടും തകര്‍ന്നു. ടോസ് നേടി ബോൡ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 205 റണ്‍സ്.ശ്രദ്ധുള്‍ താക്കൂറിന്റെ ഉഗ്രന്‍ ബോളിങ്ങിന് മുന്നില്‍ മു്ട്ടുവിറച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഖായ സോണ്ടോ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഇന്ത്യന്‍ ബോളര്‍മാരില്‍ താക്കൂര്‍ നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജസ്പ്രിത് ബുംറയും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റുകള്‍വീതം നേടി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.  നിലവില്‍ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി കഴിഞ്ഞെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 5-1ന് സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോഹ്ലി വ്യക്തമാക്കിയിരുന്നു.


No comments:

Powered by Blogger.