ഹിറ്റ്മാന്‍ പുറത്ത്: ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഇന്ത്യയ്ക്ക് 205 റണ്‍സാണ് വിജയലക്ഷ്യം.13 ബോളില്‍ നിന്ന് മൂന്ന് ബൗണ്ടറികളടക്കം 15 റണ്‍സെടുത്താണ് ഇന്ത്യയുടെ ഹിറ്റ്മാന്‍ പുറത്തായത്. ലുങ്കി എങ്കിടിക്കാണ് വിക്കറ്റ്. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് 37 റണ്‍സുണ്ട്. അഞ്ച് റണ്‍സെടുത്ത് ശിഖര്‍ ധവാനും 14 റണ്‍സെടുത്ത് വിരാട് കോഹ്ലിയുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ആറ് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിട്ടുണ്ട്. പരമ്പര 5-1ന് സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മത്സരത്തിന് മുമ്പെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞിരുന്നു.
No comments: