Breaking

വിരാട് കോഹ്ലിക്ക് ത്രസിപ്പിക്കുന്ന സെഞ്ച്വറി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം


ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ ആറ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 5-1ന് സ്വന്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലും ശ്രദ്ധുള്‍ താക്കൂറിന്റെ ബോളിങ് മികവുമാണ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഇന്ത്യ ആതിഥേയരെ 204 റണ്‍സിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 107 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ഖായാ സോന്റോ മാത്രം തിളങ്ങിയ ദക്ഷിണഫ്രിക്കന്‍ ബാറ്റിങ് നിരയെ താക്കൂറിന്റെ മികച്ച ബോളിങ്ങാണ് പിടിച്ചുകെട്ടിയത്. നാല് വിക്കറ്റുകളാണ് താക്കൂര്‍ നേടിയത്.അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 18 പന്തുകളില്‍ നിന്ന് രണ്ട് ഫോറുകള്‍ ഉള്‍പ്പടെ 18 റണ്‍സ് എടുത്ത് ധവാനും 13 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകള്‍ ഉള്‍പ്പടെ 15 റണ്‍സ് എടുത്ത് രോഹിത് ശര്‍മ്മയുടെയും വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായത്.  പിന്നീട് നായകന്‍ വിരാട് കോലിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ടീം ഇന്ത്യയുടെ സ്‌കോറിംഗിന് വേഗം കുറയ്ക്കാതെ നോക്കുകയായിരുന്നു. വിരാട് കോലി തകര്‍ത്ത് മുന്നേറിയപ്പോള്‍ അജിങ്ക്യ രഹാനെ നായകന് മികച്ച പിന്തുണ നല്‍കുകയായിരുന്നു. 96 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സും 19 ബൗണ്ടറികളും ഉള്‍പ്പടെ 129 റണ്‍സാണ് കോഹ്ലി നേടിയത്. അജിങ്ക്യ രഹാനെ 50 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകള്‍ ഉള്‍പ്പടെ 34 റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ നാല് ജയവുമായി ടീം ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.






No comments:

Powered by Blogger.