വിമര്‍ശകരുടെ വായടപ്പിച്ച ഇന്നിംഗ്സാണ് ദക്ഷണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്നും പിറന്നത്.ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ഹിറ്റ്മാന്‍ ഈ പരമ്പരയില്‍ ആദ്യമായി ഹിറ്റായി മാറിയപ്പോള്‍ പിറന്നത് നിരവധി റെക്കോഡുകളാണ്. പോര്‍ട്ട് എലിസബത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചത്. പോര്‍ട്ട് എലിസബത്തില്‍ സെഞ്ച്വറി നേടിയ ഏക താരവും രോഹിത്താണ്.ഇതൊക്കെയാണെങ്കിലും എല്ലാവരിലും ഉണ്ടായ ഒരു സംശയം ഇതായിരുന്നു. സെഞ്ച്വറി നേടിയിട്ടും തീരെ സന്തോഷവനായിരുന്നില്ല രോഹിത്. അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍. താന്‍കൂടി ഉള്‍പ്പെട്ട റണ്‍ഔട്ടിലെ നായകന്‍ കോഹ് ലിയും രഹാനെയും പുറത്തായതുകൊണ്ടാണ് സെഞ്ച്വറി ആഘോഷിക്കാത്തത് എന്നാണ് രോഹിത് പറയുന്നത്. രോഹിതും കോഹ്‌ലിയും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കി കളിച്ചു വരുമ്പോഴായിരുന്നു ഇന്ത്യന്‍ നായകന്റെ റണ്‍ ഒട്ട് സംഭവിക്കുന്നത്.36 റണ്ഡസായിരുന്നു കോഹ് ലിയുടെ അപ്പോഴത്തെ സമ്പാദ്യം. സ്‌ട്രൈക്കറായ രോഹിത്ത് തടുത്തിട്ട ബോളില്‍ കോലി അനാവിശ്യ റണ്ണിനായി ഓടുകയായിരുന്നു. തിരിഞ്ഞോടിയ കോഹ് ലി ക്രീസിലെത്തും മുമ്പെ ഡുമിനിയുടെ ഡയറക്ട് ഹിറ്റിലൂടെ താരം പുറത്താവുകയായിരുന്നു.
രഹാനെ കളിച്ച പന്തില്‍ റണ്ണി്നായി ഓടിയെങ്കിലും രോഹിത് ഓടാഞ്ഞത് രഹാനയുടെ റണ്‍ഔട്ടില്‍ കലാശിക്കുകയായിരുന്നു. ഈ രണ്ട്് ഔട്ടുകളും എന്നില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാക്കി. അതുകൊണ്ടാണ് താന്‍ സെഞ്ച്വറി ആഘോഷത്തില്‍ നിന്നും മാറിനിന്നത് എന്ന് രോഹിത് വ്യക്തമാക്കി.
No comments: