ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയും വിരാട് കോഹ്ലിയേയും പ്രശംസകൊണ്ട് മൂടി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഷോണ്‍ പോള്ളോക്ക്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയില്‍ തന്നെ തന്നെയാണ് കോഹ്ലി കാണുന്നത് എന്ന് പറയുന്ന പൊള്ളോക്ക് നായകന്റെ പന്തുണ ഹാര്‍ദ്ദിക്കിനെ കൂടുതല്‍ കരുത്തനാക്കുമെന്നും ദീര്‍ഘ കാലം ടീം ഇന്ത്യയില്‍ കളിക്കാന്‍ അവസരമൊരുക്കുമെന്നും പൊള്ളോക്ക് പറയുന്നു.കേപ്ടൗണ്‍ ടെസ്റ്റില്‍ പാണ്ഡ്യയുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച പൊള്ളോക്ക് പാണ്ഡ്യ തന്റെ കഴിവുകള്‍ മനസ്സിലാക്കി അതിനൊത്ത രീതിയില്‍ മുന്നേറണമെന്നും അതാണ് ഏറ്റഴും പ്രധാന്യമെന്നും കൂട്ടിച്ചേര്‍ത്തു. അതെസമയം ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പാണ്ഡ്യ കാഴ്ച്ചവെക്കുന്നത്. എന്നാല്‍ അഞ്ചാം ഏകദിനത്തില്‍ ബാറ്റിംഗില്‍ തിളങ്ങാനായില്ലെന്നും പന്തുകൊണ്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയ നിര്‍ണ്ണായകമായ ക്യാച്ചും റണ്ണൗട്ടും നടത്തി ടീം ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. നേരത്തെ മോശം ഫോമിനെ തുടര്‍ന്ന് വന്‍ വിമര്‍ശനമാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരിടേണ്ടി വന്നത്. തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോട് നീതി പുലര്‍ത്താന്‍ പാണ്ഡ്യയ്ക്കാകുന്നില്ലല്ലോയെന്ന് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ നാലു മല്‍സരങ്ങളില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും അമ്പേ പരാജയപ്പെട്ടുപോയ പാണ്ഡ്യ, ടൂര്‍ണമെന്റിന്റെ താരമാകാനെത്തി ടീമിന് ബാധ്യതയാകുന്ന നിരാശപ്പെടുത്തുന്ന കാഴ്ചയാണ് അഞ്ചാം ഏകദിനം തുടങ്ങുന്നതു വരെ കണ്ടത്.
No comments: