ക്രിക്കറ്റ് ചരിത്രത്തിലെ തലതൊട്ടപ്പന്മാരായ പല ബൗളര്‍മാര്‍ക്കും സാധിക്കാത്ത ആ റെക്കോര്‍ഡ് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ സ്വന്തമാക്കുമോ. ഏകദിനത്തില്‍ വേഗതയില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമാവാന്‍ റാഷിദ് ഖാന് ഇനി 19 വിക്കറ്റുകള്‍ മാത്രം മതി.52 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ പിഴുത ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. ഇതിനകം 35 ഏകദിനങ്ങളില്‍ നിന്ന് 81 വിക്കറ്റുകളാണ് റാഷിദ് ഖാന്‍ നേടിയിട്ടുള്ളത്. നിലവിലെ പ്രകടനം പരിഗണിച്ചാല്‍ 16 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകള്‍ അനായാസം റാഷിദ് സ്വന്തമാക്കും. പാക് സ്പിന്നര്‍ സഖ്ലെയ്ന്‍ മുഷ്താഖ്(53 മത്സരം), ന്യൂസിലാന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ട് (54 മത്സരം) എന്നിവരാണ് ഇക്കാര്യത്തില്‍ സ്റ്റാര്‍ക്കിന് പിന്നിലുള്ളത്. 59 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് തികച്ച ഇര്‍ഫാന്‍ പഠാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. 18 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിനത്തില്‍ റാഷിദ് ഖാന്റെ മികച്ച ബൗളിംഗ് പ്രകടനം.
No comments: