ഐസിസി ലോകകപ്പ് യോഗ്യത റൗണ്ടില്‍ കാനഡയ്‌ക്കെതിരെ അവിശ്വസനീയ ജയം സ്വന്തമാക്കി നേപ്പാള്‍. അവാസന വിക്കറ്റില്‍ അതിവേഗം 52 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയാണ് നേപ്പാള്‍ കാനഡയെ തോല്‍പിച്ചത്.ആഗ്യം ബാറ്റ് ചെയ്ത കാനഡ 50 ഓവറില്‍ 195 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ നേപ്പാളിന് നേരിടേണ്ടി വന്നത് കൂട്ടത്തകര്‍ച്ച. ഒരുഘട്ടത്തില്‍ ഒന്‍പതിന് 144 റണ്‍സ് എന്ന നിലയിലേക്ക് കാനഡ തര്‍ന്നു. ഇതോടെ ഒരു വിക്കറ്റ് ശേഷിക്കെ 47 പന്തില്‍ വേണ്ടിയിരുന്നത് 52 റണ്‍സ് നേപ്പാളിന് ജയിക്കാന്‍ വേണ്ടിയിരുന്നു. പിന്നീടാണ് ക്രിക്കറ്റ് ലോകത്തെ മുഴവുന്‍ അമ്പരപ്പിച്ച ട്വിസ്റ്റ് നടന്നത്. പത്താമനായിറങ്ങിയ കരണ്‍ കെ.സിയുടെ വെടിക്കെട്ടില്‍ നേപ്പാള്‍ അത്ഭുജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറില്‍ നേപ്പാളിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ടു റണ്‍സ് ആയിരുന്നു. ആദ്യ നാല് പന്ത് റണ്‍സൊന്നും കണ്ടെത്താന്‍ നേപ്പാളിനായില്ല. എന്നാല്‍ അഞ്ചാം പന്തില്‍ കരണ്‍ സിക്‌സടിച്ചു. പിന്നീട് അവസാന പന്തില്‍ കനേഡിയന്‍ ബൗളര്‍ വൈഡെറിഞ്ഞതോടെ നേപ്പാള്‍ അവസാന പന്തില്‍ സിംഗിളെടുത്ത് അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ നേപ്പാള്‍ താരമെന്ന ബഹുമതിയിലേക്ക നടന്നുനീങ്ങുന്ന സ്പിന്‍ വണ്ടര്‍കിഡ് സന്ദീപ് ലാമിച്ചാനെയെ മറുവശത്ത് നിര്‍ത്തിയായിരുന്നു കരണിന്റെ ബാറ്റിംഗ്. 31 പന്തില്‍ നാലു സിക്സറുകളും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ കരണ്‍ 42 റണ്‍സ് സ്വന്തമാക്കി.
No comments: