Breaking

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ സ്ത്രീകളെ അപമാനിച്ചു: യുവ അഭിഭാഷകന്റെ പരാതിയില്‍ കോടതി കേസെടുത്തു, മാതൃഭൂമി ഡയറക്ടര്‍ ഒന്നാം പ്രതി, മോഡല്‍ നാലാം പ്രതി : കുറ്റം തെളിഞ്ഞാല്‍ 2 കൊല്ലം അകത്തു കിടക്കാം..!!

കൊല്ലം: ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാംപെയിന്‍ സ്ത്രീത്വത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച് യുവ അഭിഭാഷകന്‍ കോടതിയില്‍. അഡ്വ. വിനോദ് മാത്യു വില്‍സനാണ് ഗൃഹലക്ഷ്മിക്കെതിരെ കേസ് കൊടിത്തിരിക്കുന്നത്. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.  കുഞ്ഞിന് മുലയൂട്ടുന്ന യുവതിയുടെ കവര്‍ ചിത്രം ‘കേരളത്തോട് അമ്മമാര്‍, തുറിച്ചുനോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലകെട്ടോടെ പ്രത്യക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയയിലടക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുവ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി.വി ഗംഗാധരനാണ് ഒന്നാംപ്രതി, പിവി ചന്ദ്രന്‍, എംപി ഗോപിനാഥ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കവര്‍ ചിത്രത്തിന്റെ മോഡലായ ജിലു ജോസഫാണ് നാലാം പ്രതി. cmp 972/2018 ആണ് കേസ് നമ്പര്‍  രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അഡ്വ. വിനോദ് മാത്യ വില്‍സന്‍ പറഞ്ഞു. അഡ്വ. ജോളി അലക്‌സാണ് പരാതിക്കാനു വേണ്ടി കോടതിയില്‍ ഹാജരാകുക. മൊഴിയെടുക്കുന്നതിലടക്കമുള്ള നടപടികള്‍ക്ക് കേസ് 16ാം തിയതിയിലേക്ക് മാറ്റി. ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ് കൂടിയാണ് അഡ്വ. വിനോദ് മാത്യു


No comments:

Powered by Blogger.