കണ്ണിറുക്കി ലോകം കീഴടക്കി; പ്രിയാവാര്യര്‍ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ക്ക് വാങ്ങുന്നത് എട്ട് ലക്ഷം..!!
കണ്ണിറുക്കലിലൂടെ ലോകത്തെ മുഴുവന്‍ കീഴടക്കിയിരിക്കുകയാണ് പുതുമുഖ താരം പ്രിയാവാര്യര്‍. ആദ്യ ചിത്രം റിലീസാവുന്നതിന് മുമ്പ് തന്നെ വിലയേറിയ താരമായി പ്രിയ മാറിക്കഴിഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ പ്രിയവാര്യര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 50 ലക്ഷം ആരാധകരുണ്ട് ഇപ്പോള്‍. പ്രിയ പോസ്റ്റ് ചെയ്യുന്ന ഒരോ ചിത്രത്തിനും ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിക്കുന്നത്. ഇതൊരു സാധ്യതയായി കണ്ടുകൊണ്ടാണ് പ്രമുഖ ബ്രാന്റുകള്‍ പ്രിയയെ തേടിയെത്തിയിരിക്കുന്നത്. സിനിമയിലൂടെ മാത്രമല്ല പ്രിയയ്ക്ക് ഇന്‍സ്റ്റാഗ്രാമിലെ ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങ് വഴി ലക്ഷങ്ങള്‍ നേടാനുള്ള അവസരം ഒരുങ്ങുകയാണ് ഇതുവഴി. പ്രൊമോഷണല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ഇതിനോടകം പ്രിയയുടെ പേജില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. പ്രിയ ഒരു പോസ്റ്റിന് എട്ട് ലക്ഷം രൂപ വാങ്ങുന്നുണ്ടെന്നാണ് വിവരം. ഖബ്ബര്‍ സിങ് എന്ന ട്വിറ്റര്‍ പേജിലാണ് ഈ വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത ശരിയാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍നിര ബോളിവുഡ് താരങ്ങളേക്കാള്‍ ചിലവേറിയ താരമായി മാറും പ്രിയ. അതിനുള്ള കാരണവും പ്രിയയുടെ ആരാധക ശക്തി തന്നെയാണ്. അഡാര്‍ ലവിലെ ഗാനരംഗം പുറത്തിറങ്ങി നാല് ദിവസം കൊണ്ട് അയ്യായിരത്തില്‍ നിന്നും ലക്ഷക്കണക്കിന് ആരാധകരേയാണ് പ്രിയാവാര്യര്‍ സ്വന്തമാക്കിയത്. അഭിനേതാക്കള്‍, മോഡലുകള്‍, കായികതാരങ്ങള്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധി മേഖലകളില്‍ നിന്നുള്ളവര്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഉല്‍പ്പന്നങ്ങളുടെയും സ്ഥാപനങ്ങളുടേയും പ്രൊമോഷന്‍ നടത്താറുണ്ട്.
No comments: