ഭിക്ഷാടനത്തെ പുശ്ചിക്കുന്ന സമൂഹമേ എനിക്കൊരു ജോലി തരൂ….!!
ഭിക്ഷാടനത്തെ പുശ്ചിക്കുന്ന സമൂഹമേ എനിക്കൊരു ജോലി തരൂ……. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ വച്ചാണ് ഈ ചേർത്തലക്കാരൻ ചേട്ടനെ പരിചയപ്പെടുന്നത്. ഞാനും എന്റെ സുഹൃത്ത് റസാക്കും നിന്നു സംസാരിക്കുമ്പോളാണ് ഞങ്ങൾക്കിടയിലേക്ക് ഒരുകെട്ട് ലോട്ടറി ടിക്കറ്റുകൾ വച്ചു നീട്ടികൊണ്ട് ഈ ചേട്ടന്റെ കടന്നുവരവ്. ഒരു 35 വയസ്സ് പ്രായം വരും. വീട് ചേർത്തല., വീട്ടിൽ അമ്മയുണ്ട്, അവിടെ ലോട്ടറി വില്പന നടത്തിയിരുന്നു, ചില സാങ്കേതിക കാരണങ്ങളാൽ ആ തൊഴിൽ അവിടെടെ മുന്നോട്ടു പോകില്ല എന്നു മനസ്സിലാക്കിയ ചേട്ടൻ പൊന്നാനിയിലോട്ടു പോന്നു. ഇവിടെ ഹോട്ടലുകളിലും പല പല കടകളിലും ജോലി അന്വേഷിച്ചു, ഉയരക്കുറവ് കാരണം ആരും ജോലി നൽകിയില്ല.രണ്ടു മൂന്നു ദിവസങ്ങളായി ഇവിടെ നടക്കുന്നത് കണ്ട പൊന്നാനി കോൺവെന്റിലെ പള്ളീലച്ചൻ വിശപ്പടക്കാൻ ഭക്ഷണം കൊടുത്തു. വേറെ രണ്ടു മൂന്നു പേർ ചേർന്ന് കുറച്ചു ലോട്ടറി ടിക്കറ്റ് എടുത്തു കൊടുത്തു. മാറി ഉടുക്കാൻ വസ്ത്രങ്ങൾ ഇല്ല എന്നു പറഞ്ഞപ്പോൾ ഞങ്ങൾ സഹായിക്കാമെന്ന് പറഞ്ഞു. അത് വേണ്ട നിങ്ങൾ ഇതിൽ നിന്നും ഒരു ടിക്കറ്റ് എടുത്താൽ മതിയെന്നും, എന്തു ജോലിയും ചെയ്യാനുള്ള മനക്കരുത്തുണ്ടെന്നും ഈ ചേട്ടൻ ചിരിച്ചു കൊണ്ട് പറയുന്നു Sonu Raj
No comments: