olx …സൈറ്റ് നോക്കികൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ഞാൻ ആ പരസ്യം കാണുന്നത്..വൈഫ് ഫോർ സെയിൽ “
ഭാര്യ വില്പനക്ക് ————————— olx …സൈറ്റ് നോക്കികൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ഞാൻ ആ പരസ്യം കാണുന്നത്..വൈഫ് ഫോർ സെയിൽ ” “ന്യൂ …വേണമെങ്കിൽ എക്സ്ചേഞ്ച് ചെയ്യാം …” പരസ്യം കണ്ടപ്പോൾ എന്റെ മനസ്സ് ഒന്ന് കുളിരണഞ്ഞുവോ …ഞാൻ അകത്തേക്ക് ഒന്ന് എത്തി നോക്കി .വർഷങ്ങൾ കുറച്ചായി ..വിവാഹം കഴിഞ്ഞിട്ട് ..ഇങ്ങനെ ഒരു ഓപഷൻ ഉണ്ടെന്ന് ഇപ്പോഴാണല്ലോ അറിഞ്ഞത് എന്നൊരു സങ്കടം നെഞ്ചിന്റെ ഒരു കോണിൽ വന്നു നിന്നു .. “എടി ഒരു ചായ ” “ഇത് ചായക്കട ഒന്നുമല്ല …ഒന്ന് കുടിച്ചില്ലേ അത് മതി ..” ചൂട് ചായക്ക് പകരം ചൂട് മറുപടി വന്നു ശരിയാക്കി തരാം …പറ്റുമെങ്കിൽ ഇന്ന് തന്നെ മാറ്റി വാങ്ങണം …എന്റെ മനസ്സിലെ വാക്കുകൾ മനസ്സിലാക്കാൻ കഴിവുള്ളത് കൊണ്ടാവാം ..അവൾ പുറത്തേക്കു വന്നു … “എന്താ മനുഷ്യ ..രാവിലെ തന്നെ ഒരു കള്ള ലക്ഷണം ….ആരോടാ ചാറ്റുന്നെ ” “ചാറ്റിംഗ് ഒന്നുമല്ലടി ..olx ..നോക്കിയത് ആണ് ..ചില പഴഞ്ചൻ സാധനങ്ങൾ കൊടുത്താലോ എന്നാലോചിക്കുകയാണ് …” “ഒന്നുമില്ലെങ്കിലും നിങ്ങളുടെ അമ്മയല്ലേ മനുഷ്യാ ” അവൾ ഒരു ചിരി തന്നിട്ട് അകത്തേക്ക് കയറി പോയി “ഞാൻ ഒന്ന് ആലോചിച്ചു ….അമ്മയല്ലേ ..ഇവിടെ അമ്മയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ …” പെട്ടന്നാണ് …കത്തിയത് …ഞാൻ ചാടി എഴുനേറ്റു ..അടുക്കളയിലേക്കു കുതിച്ചു ..”എടി എന്റെ അമ്മയെ പറഞ്ഞാൽ …” അടുക്കളയിൽ ..എത്തിയതും …ഞാൻ ആ കാഴ്ചകണ്ടു സഡൻ ബ്രെക് ഇട്ടു നിന്നു ..അവൾ കറികത്തിയും പിടിച്ചു നിൽക്കുന്നു … “എന്താ …” അവൾ അടാർ ലവിലേ പ്രിയയെ പോലെ പുരികം വളച്ചുകൊണ്ടു ചോദിച്ചു .. “ഒന്നുമില്ല …ചായ വേണേൽ ഞാൻ എടുത്തോളം ” “അതാ നല്ലത് ” “അല്ലെങ്കിൽ ഇപ്പോൾ വേണ്ട …എപ്പോഴും ചായ കുടിച്ചാൽ ഷുഗർ കൂടും ” ഞാൻ മെല്ലെ ചെന്ന് കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു ….അതിലെ നമ്പർ എടുത്തു വിളിച്ചു .. “ഹലോ …ഞാൻ ഒരു പരസ്യം കണ്ടിരുന്നു …അതിനെ പറ്റി അറിയാൻ വിളിച്ചതാണ് ” എടുത്തത് ഭർത്താവാണ് ആണെന്ന് തോന്നുന്നു ..”അതെ ഞാൻ ആണ് കൊടുത്തത് ..നിങ്ങൾ എവിടെ നിന്നാണ് വിളിക്കുന്നത് ” “അങ്കമാലി “ഞാൻ മറുപടി കൊടുത്തു “ആണോ ..ഞാൻ നെടുമ്പശ്ശേരി ആണ് …ഇങ്ങോട്ടു വന്നോളൂ ..കാണാമല്ലോ ” എന്റെ മനസ്സിൽ ലഡു പൊട്ടി … ഞാൻ അടുക്കളയിലേക്കു നോക്കി ..”പൊന്നെ (വെറുതെ )..നീ പുതിയ ഡ്രസ്സ് ഒന്ന് അയേൺ ചെയ്തു വെക്ക് ..ഒരു സ്ഥലത്തു പോകാൻ ഉണ്ട് ” പിന്നെയെല്ലാം പെട്ടന്നായിരുന്നു …കുളിച്ചു ..നരച്ച മുടികൾ കറുപ്പിച്ചു …ഒരു സുന്ദരനാകാൻ വിഫല ശ്രമം നടത്തി ഇറങ്ങാൻ നേരം അവളെ ചേർത്ത് നിർത്തി ..നെറ്റിയിൽ ഉമ്മ വെച്ചു …”നീ കുളിച്ചു റെഡി ആയി നിന്നോളൂ ..” “ഒന്ന് പോ മനുഷ്യാ ..” എന്തിനു എങ്ങോട്ടു എന്നു ചോദിക്കാതെ അവൾ ആ സെന്റി സീൻ കുളമാക്കി അങ്ങനെ അയാൾ പറഞ്ഞ അഡ്രെസ്സ് തിരഞ്ഞു പിടിച്ചു ഞാൻ അയാളുടെ വീട്ടിൽ എത്തി സാമാന്യം വലിയ വീട് …ഹോൺ അടിച്ചപ്പോൾ വാതിൽ തുറന്നത് അയാൾ ആണ് “ഞാൻ olx …” “ആ മനസ്സിലായി വരൂ ..” അങ്ങനെ പെണ്ണുകാണാൻ പോയ യുവാവിനെ പോലെ മടിച്ചു മടിച്ചു ഞാൻ സോഫയിൽ ഇരുന്നു “ലുക്ക് മിസ്റ്റർ …അയാൾ സംസാരം ആരംഭിച്ചു .. “എനിക്ക് വേണ്ടാത്തത് കൊണ്ടല്ല ..ഒന്നും അധികം കൈവശം വെക്കുന്നത് എനിക്ക് ഇഷ്ടം അല്ല ..” അയാൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഞാൻ ഭിത്തിയിലെ ഫോട്ടോയിലൂടെ കണ്ണോടിക്കുക ആയിരുന്നു ” അപ്പോഴാണ് അയാളുടെ ഭാര്യ ഒരു കപ്പ് ചായയുമായി വന്നത് ഞാൻ നാണത്തോടെ കപ്പ് വാങ്ങി അവളെ നോക്കി …അവൾ ഒരു ചിരി സമ്മാനിച്ച് അകത്തേക്ക് പോയി “അപ്പോൾ നമുക്ക് ഡീൽ സംസാരിക്കാം …അല്ലെ ” ഞാൻ നാണത്തോടെ തല കുലുക്കി .. ഇതാണ് സംഭവം …അയാൾ ഒരു ചെറിയ ബോക്സ് എടുത്തു എന്റെ നേരെ നീട്ടി “എന്ത്” “വൈഫൈ ” ഞാൻ കിളി പോയപോലെ അയാളെ നോക്കി ….ഒന്ന് ചിരിച്ചു അക്ഷരാഭ്യാസം ഇല്ലാത്ത ബ്ലഡി മലയാളി വൈഫൈ ക്കു (wifi )ലാസ്‌റ് ഐ ആണെന്നും ഇ ആണെങ്കിൽ ഭാര്യ എന്നറിയാതെ കൺട്രി ഫെലോ ………. സ്നേഹപൂർവം സഞ്ജു
No comments: