നിദാഹസ് ട്രോഫി; ഇന്ത്യ കിരീടം നേടുമെന്ന് ഉറപ്പില്ലെന്ന് രോഹിത് ശര്‍മ
‘ടി-20യില്‍ എന്തും സംഭവിക്കാം. അവിടെ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇന്ത്യ കിരീടം നേടുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ’ രോഹിത് പറഞ്ഞു. ഇന്ത്യയുടെ എതിരാളികളെ ചെറുതാക്കി കാണാന്‍ കഴിയില്ല.അതുകൊണ്ടുതന്നെ കടുത്ത മത്സരം പ്രതീക്ഷിച്ചുതന്നെയാണ് ഞങ്ങള്‍ കളിക്കാനിറങ്ങുന്നതെന്നും രോഹിത് വ്യക്തമാക്കി. കോഹ്‌ലിയുടെ അഭാവത്തില്‍ കൈവന്ന നായകസ്ഥാനത്തേക്കുറിച്ചും രോഹിത് സംസാരിച്ചു. നായകസ്ഥാനം വീണ്ടും ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ യുവനിര എങ്ങനെ കളിക്കുന്നുവെന്നറിയാന്‍ ഏറെ ആകാംക്ഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. രോഹിത് കൂട്ടിച്ചേര്‍ത്തു.വരാനിരിക്കുന്ന ലോകകപ്പില്‍ ഇടംപിടിക്കണമെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മങ്ങിപ്പോയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, ദിനേശ് കാര്‍ത്തിക്ക്, കെ.എല്‍. രാഹുല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്കട്, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഈ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകു. നേരത്തെ ശ്രീലങ്കയുടെ 50ാം സ്വാന്തന്ത്ര്യ വാര്‍ഷിക വേളയിലും നിദാഹാസ് ട്രോഫി സംഘടിപ്പിച്ചിരുന്നു. അന്നു ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുമായിട്ടാണ് ലങ്ക ഏറ്റുമുട്ടിയത്. 1998 ല്‍ നടന്ന ആദ്യ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസ്ഹറുദ്ദീനാണ്.
No comments: