Breaking

വേതന വ്യവസ്ഥയില്‍ കോഹ്‌ലിയേക്കാളും നേട്ടം ഈ താരത്തിന്

എപ്ലസ് വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് 7 കോടി രൂപ ലഭിക്കുമ്പോള്‍ ഗ്രേഡ് എ വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് 5 കോടി രൂപ ലഭിക്കും. ബി, സി ഗ്രേഡ് കളിക്കാര്‍ക്ക് യഥാക്രമം 3, 1 കോടി രൂപയാണ് ലഭിക്കുക. മുംബൈ: ബി.സി.സി.ഐയുടെ പുതിയ വേതനവ്യവസ്ഥയില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. നായകന്‍ വിരാട് കോഹ്‌ലിയുടെ വേതന വ്യവസ്ഥയില്‍ 250 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ ശിഖര്‍ ധവാന് 1300 ശതമാനമാണ് വര്‍ധന.  കഴിഞ്ഞ വര്‍ഷം സി ഗ്രേഡിലായിരുന്ന ധവാന്‍ ഇത്തവണ എ ഗ്രേഡിലാണ് സ്ഥാനം പിടിച്ചത്. മുന്‍നായകന്‍ ധോണിയ്ക്ക് 150 ശതമാനമാണ് വര്‍ധനകോഹ് ലി, രോഹിത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ബുംറ, ധവാന്‍ എന്നിവരാണ് എ ഗ്രേഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടത്എപ്ലസ് വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് 7 കോടി രൂപ ലഭിക്കുമ്പോള്‍ ഗ്രേഡ് എ വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് 5 കോടി രൂപ ലഭിക്കും. ബി, സി ഗ്രേഡ് കളിക്കാര്‍ക്ക് യഥാക്രമം 3, 1 കോടി രൂപയാണ് ലഭിക്കുക.
മുന്‍ നായകന്‍ എം.എസ് ധോണിയ്ക്ക് എപ്ലസ് ഗ്രേഡില്‍ ഇടം കണ്ടെത്താനായില്ല. അതേസമയം മുഹമ്മദ് ഷമ്മിയെ ഒരു ഗ്രേഡിലും ഉള്‍പ്പെടുത്താത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം കരാറിന് പുറത്തായ സുരേഷ് റെയ്‌ന ഇത്തവണ ബി.സി.സി.ഐ കരാറിലേക്ക് തിരിച്ചെത്തി. മലയാളി താരം കരുണ്‍ നായരും ബി.സി.സി.ഐ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്


No comments:

Powered by Blogger.