ടെലിഫോണ്‍ സംഭാഷണം പുറത്ത്; രഹസ്യം എന്താണ്?
ഭാര്യ തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ നിശബ്ദത പാലിക്കുന്നതിന് പകരം അവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രതികരിച്ചതാണ് ഷമിക്ക് വിനയായത്. ഞാന്‍ എന്റെ ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും എന്നാല്‍ ഷമി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും ഹസിന്‍ ആരോപിക്കുന്നുണ്ട്. ഷമിയുടെ അവിഹിതബന്ധം സ്ഥിരീകരിക്കുന്ന റെക്കോര്‍ഡുകളാണ് താന്‍ പുറത്തുവിട്ടതെന്ന് ഹസിന്‍ വ്യക്തമാക്കി. തന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ഷമിക്ക് കഴിയുന്നില്ല. ഷമിയോട് ദുബായ് വിസയെക്കുറിച്ചും പാക്കിസ്ഥാനി പെണ്‍കുട്ടി അലിഷ്ബയെക്കുറിച്ചുമെല്ലാം ഫോണില്‍ ഹസിന്‍ ചോദിക്കുന്നുണ്ട്. ബിസിസിഐയുടെ മൂക്കിന്‍ തുമ്പത്ത് നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ മറ്റു താരങ്ങള്‍ക്കും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും ഹസിന്‍ പറയുന്നു. ഹസിന്‍ പുറത്തുവിട്ടത് കേവലം ഭര്‍ത്താവ് ഷമിക്കെതിരായ ആരോപണങ്ങള്‍ മാത്രമല്ല. ഒത്തുകളിയെക്കുറിച്ചും താരങ്ങളുടെ അവിഹിത ബന്ധത്തെക്കുറിച്ചുമൊക്കെയുള്ളതാണ്. വിഷയത്തില്‍ ബിസിസിഐ ഏതു രീതിയിലാണ് ഇടപെടുന്നതെന്ന് കായികലോകവും നിരീക്ഷിക്കുന്നുണ്ട്
No comments: