Breaking

നാലു റണ്‍സിനു അഞ്ചു വിക്കറ്റ്; കൊടുങ്കാറ്റായി ഷഹീന്‍ അഫ്രിദി;

ദുബൈ: യുവ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ആഫ്രിദിയുടെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്റെ മികവില്‍ പാകിസ്താന്‍ പ്രീമിയര്‍ ലീഗില്‍ ലാഹോര്‍ ഖലന്തേര്‍സിനു മികച്ച ജയം. ലാഹോര്‍ ഖലന്തേര്‍സിനെതിരെ 114 റണ്‍സിനാണ് മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍ഔട്ട് ആയത്.  ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനു ശേഷമാണ് സുല്‍ത്താന്‍സിന്റെ ബാറ്റ്‌സ്മാന്‍ മാര്‍ തകര്‍ന്നടിഞ്ഞത്. മാന്ത്രിക ബൗളിങ്ങ് പുറത്തെടുത്ത ഷഹീന്‍ വെറും നാലു റണ്‍സ് വഴങ്ങിയാണ് അഞ്ചുവിക്കറ്റ് സ്വന്തമാക്കിയത്.91 നു 1 എന്ന നിലയില്‍ നിന്നാണ് 23 റണ്‍സ് നേടുന്നതിനിടെ ടീം ഓള്‍ഔട്ട് ആയത്. 3.4 ഓവറില്‍ വെറും നാല് റണ്‍സ് വഴങ്ങിയാണ് ഷഹീനിന്റെ 5 വിക്കറ്റ് നേട്ടം.  കുമാര്‍ സംഗക്കാരയാണ് മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ടോപ് സ്‌കോറര്‍. 32 റണ്‍സുമായി അഹമ്മദ് ഷെഹ്‌സാദും തിളങ്ങി. എന്നാല്‍ ഇരുവരും പുറത്തായ ശേഷം ഗ്രൗണ്ടിലെത്തിയ ആര്‍ക്കും ഷഹീനിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വരികയായിരുന്നു.


No comments:

Powered by Blogger.