സച്ചിനും ധോണിയ്ക്കും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടവുമായി വിരാട് കോഹ്‌ലി
ന്യൂദല്‍ഹി: ലോക ക്രിക്കറ്റില്‍ നിലവിലെ മികച്ച താരമാരെന്ന ചോദ്യത്തിനു ആരാധകര്‍ ഒന്നടങ്കം പറയുന്ന ഉത്തരമാണ് വിരാട് കോഹ്‌ലിയെന്ന്. ഇന്ത്യയ്ക്ക് പുറത്തും നിവധി ആരാധകരുള്ള കോഹ്‌ലി മുന്‍ നായകന്‍ ധോണിയെ മുന്നേ പരസ്യ വരുമാനത്തില്‍ കടത്തിവെട്ടിയതാണ്. ക്രിക്കറ്റ് ദൈവം സച്ചിനും മുന്‍ നായകന്‍ ധോണിയ്ക്കും പിന്നാലെ വിപണിയിലിറങ്ങിയ കോഹ്‌ലി മുന്‍ഗാമികളെ കടത്തിവെട്ടി മുന്നേറുകയാണ്. ഏറ്റവും ഒടുവിലായി യൂബറിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് കോഹ്‌ലിയുടെ രംഗപ്രവേശം. കോഹ്‌ലിയെ ബ്രാന്‍ഡ് അമ്പാസിഡറായി നിയമിക്കാന്‍ തീരുമാനിച്ച വിവരം യൂബര്‍ തന്നെയാണ് പുറത്തുവിട്ടത്. 2018 ലെ തങ്ങളുടെ ബ്രാന്‍ഡ് ലീഡിങ്ങ് പ്രമോട്ടര്‍ കോഹ്‌ലിയാണെന്നും, വെറും പ്രമോട്ടര്‍ മാത്രമായിട്ടല്ല കസ്റ്റമറിന്റ ഇടയില്‍ സ്വാധീനമുള്ള വ്യക്തിയെന്ന നിലയിലാണ് കോഹ്‌ലിയെ സ്ഥാനത്തേക്ക പരിഗണിച്ചതെന്നുമാണ് യൂബര്‍ കരാറിനെക്കുറിച്ച പറഞ്ഞിരിക്കുന്നത്. എന്നാല്‍ കോഹ്‌ലിയുടെ പ്രതിഫലമെത്രയെന്നത് യൂബര്‍ വെളിപ്പെടുത്തിയിട്ടില്ല. ഏഷ്യന്‍ പസഫിക് റീജിയണില്‍ ഇതാദ്യമായാണ് യൂബര്‍ ഒരു ബ്രാന്‍ഡ് അമ്പാസിഡറെ നിയമിക്കുന്നത്. ‘ഞങ്ങള്‍ വിരാടില്‍ ഒരു പാര്‍ട്ട്ണറെ കാണുകയായിരുന്നു. യൂബര്‍ പോലുള്ള സര്‍വ്വീസിനെ കോഹ്‌ലിയെ പോലുള്ള ജനപ്രിയ താരങ്ങള്‍ക്കെ ഇന്ത്യയില്‍ നന്നായി അവതരിപ്പിക്കാന്‍ കഴിയുകയെള്ളൂ’യെന്നും യൂബര്‍ സൗത്ത് ഏഷ്യന്‍ പ്രസിഡന്റ് അമിത് ജെയിന്‍ പറഞ്ഞു
No comments: