Breaking

ജയവര്‍ധനെയുടെ പ്രവചനം ഫലിച്ചു;

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുടെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ബംഗ്ലദേശിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയുടെ പ്രവചനം ഫലിച്ചു. സുശക്തമായ പേസ് നിരയാണ് ഇന്ത്യയ്ക്കുള്ളത്. അവരുടെ പ്രകടനത്തിനു മുന്നില്‍ ബംഗ്ലദേശ് താരങ്ങള്‍ ചീട്ടു കൊട്ടാരം പോലും തകരാന്‍ സാധ്യതയെന്നും ജയവര്‍ധനെ പറഞ്ഞിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ബൗളിംഗിനു മുന്നില്‍ ബംഗ്ലദേശ് പതറിയിരുന്നു. സാബിര്‍ റഹ്മാന്റെ നിര്‍ണായക പ്രകടനത്തില്‍ പൊരുതാവുന്ന സ്‌കോര്‍ നേടിയ ബംഗ്ലാദേശ് പിന്നീട് പന്തു കൊണ്ട് ഇന്ത്യയെ വിറപ്പിച്ചു. സുശക്തമായ ബാറ്റിംഗ് നിരയുണ്ടായിട്ടും ഇന്ത്യ ജയിച്ചത് അവസാന പന്തില്‍ ദിനേഷ് കാര്‍ത്തിക്ക് നേടിയ സിക്‌സിന്റെ മികവിലാണ്.  അവസാന പന്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ചു റണ്‍സ്. ക്രീസില്‍ ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയായി ദിനേഷ് കാര്‍ത്തിക്ക്. സൗമ്യ സര്‍ക്കറിന്റെ പന്ത് ബൗണ്ടറി കടത്തി ദിനേഷ് കാര്‍ത്തിക്ക് നിദാഹാസ് ട്രോഫി ഇന്ത്യയിലേക്ക് എന്ന് ഉറപ്പിച്ചു.  കേവലം എട്ടു പന്തില്‍ നിന്ന് ദിനേഷ് കാര്‍ത്തിക്ക് നേടിയ 29 റണ്‍സാണ് ഇന്ത്യയ്ക്ക് 168 റണ്‍സ് നേടുന്നതിനു സഹായകരമായത്. 18 ാമത്തെ ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 133ന് അഞ്ച് എന്ന നിലയിലായിരുന്നു. ജയിക്കാന്‍ വേണ്ടത് 34 റണ്‍സ്. രണ്ട് ഓവര്‍ മാത്രം ബാക്കി. ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തി നേരിട്ട് ആദ്യ പന്ത് തന്നെ സിക്‌സ് പറത്തി ലക്ഷ്യം വ്യക്തമാക്കി. തോല്‍ക്കാന്‍ മനസില്ലെന്ന് വ്യക്തമാക്കിയ 19 ാമത്തെ ഓവറില്‍ നേടിയത് 22 റണ്‍സാണ്. അവസാന ഓവറില്‍ വിജയലക്ഷ്യം 12 റണ്‍സ്. പിന്നീട് അവസാന ഓവറിലെ അവസാന പന്തും ദിനേഷ് കാര്‍ത്തിക്കിന് ലഭിച്ചത് നാടകീയ വിജയത്തിനു കാരണമായി  42 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോകര്‍.നാലു ഫോറും മൂന്നു സിക്‌സും സഹിതമാണ് രോഹിത്ത് അര്‍ധസെഞ്ചുറി നേടിയത്.  2.4 ഓവറില്‍ ഷക്കീബ് അല്‍ ഹസന്‍ വിക്കറ്റ് സമ്മാനിച്ചാണ് പത്തു റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ മടങ്ങിയത്. സുരേഷ് റെയ്‌ന നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് മടങ്ങി. കെ എല്‍ രാഹുല്‍ 14 പന്തില്‍ 24 റണ്‍സും മനീഷ് പാണ്ഡെ 27 പന്തില്‍ 28 റണ്‍സും സ്വന്തമാക്കി  ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയ്ക്കുകയായിരുന്നു. നിദാഹാസ് ട്രോഫി ഫൈനലില്‍ തകര്‍ച്ചയോടെ തുടങ്ങിയ ബംഗ്ലാദേശിനെ കരകയറ്റി സാബിര്‍ റഹ്മാന്റെ ഒറ്റയാള്‍ പോരാട്ടമാണ്. ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി സാബിര്‍ റഹ്മാന്‍ 50 പന്തില്‍ 77 റണ്‍സാണ് നേടിയത്. ജയദേവ് ഉനദ്കടിന്റെ പന്തില്‍ 19 ാം ഓവറില്‍ സാബിര്‍ പുറത്താക്കുമ്പോള്‍ ബംഗ്ലാദേശ് 147 റണ്‍സ് സ്വന്തമായിക്കിരുന്നു.  ഇന്ത്യന്‍ യുവനിരയുടെ മുന്നില്‍ അതിദയനീയമായിട്ടാണ് ബംഗ്ലാദേശ് ബാറ്റസമാന്‍മാര്‍ പരാജയപ്പെട്ടത്. ഒരുഘട്ടത്തില്‍ പൊരുതാന്‍ സാധിക്കുന്ന സ്‌കോര്‍ നേടാന്‍ പോലും സാധിക്കുമോ എന്നു തോന്നുന്ന വിധത്തിലായിരുന്നു ബംഗ്ലാദേശിന്റെ പ്രകടനം.  ഇന്ത്യയ്ക്ക് വേണ്ടി യുസ്വേന്ദ്ര ചാഹല്‍ നാലു ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജയദേവ് ഉനദ്കട് നാലു ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റാണ് നേടിയത്


No comments:

Powered by Blogger.