ഭാര്യയുടെ ആരോപണം ഷാമിക് ചിലതു പറയാനുണ്ട്
വിവാഹേതര ബന്ധം ഉള്‍പ്പെടെ തന്നെ രണ്ടു വര്‍ഷമായി ഷമി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന തന്റെ ഭാര്യ ഹാസിന്‍ ജഹാന്റെ ആരോപണത്തിനെതിരേ പൊട്ടിത്തെറിച്ച് മുഹമ്മദ് ഷമി. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു. എന്റെ കളി ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളെന്നും ഷമി തുറന്നടിച്ചു. മറ്റ് സ്ത്രീകളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളും ഷമി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഉള്‍പ്പടെയാണ് ഹസിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഹസിന്‍ ഷമിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ചത്. എന്നാല്‍, തന്റെ കരിയറിനെ തകര്‍ക്കാനുള്ള ചിലരുടെ ഗൂഢനീക്കങ്ങളാണിതെന്നും തന്നെ തളര്‍ത്താന്‍ ഇത്തരം ആരോപണങ്ങള്‍കൊണ്ടൊന്നും സാധിക്കില്ലെന്നും ഷമി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലൂടെയായിരുന്നു ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം തള്ളിയത്.
No comments: