ബംഗ്ലാ കടുവകള്‍ക്കെതിരെ ഇന്ത്യ ഇറങ്ങുന്നു; ഇന്ന് രണ്ടാമങ്കം
നിദാഹസ് ട്രോഫിയില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടേറ്റ കനത്ത തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനായിരിക്കും ഇന്ത്യയുടെ യുവനിര ഇന്നിറങ്ങുക. രാത്രി ഏഴ് മണിക്ക്ാണ് മത്സരം. ആദ്യ കളിയില്‍ തോറ്റതിനാല്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കു ജയം അനിവാര്യമാണ്. എന്നാല്‍ ലങ്കയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കിരീടഫേവറിറ്റുകളായ ഇന്ത്യയെ തകര്‍ത്ത് പരമ്പരയില്‍ തുടക്കം കുറിക്കുകയാവും ബംഗ്ലാദേശിന്റെ ലക്ഷ്യം. ബാറ്റിംഗില്‍ അല്ല് ഇന്റ്യയുടെ ആശങ്ക. ഇന്ത്യയെ വലയ്ക്കുന്നത് ബോളിംഗാണ്. മുന്‍നിര ബോളര്‍മാരുടെ അഭാവം ഇന്ത്യയുടെ ആദ്യകളിയില്‍ പ്രകടമായിരുന്നു. അന്നത്തെ വീഴ്ചകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ പരമ്പരയില്‍ ഇന്ത്യയുടെ കാര്യം അവതാളത്തിലാവും.
No comments: