Breaking

ഇവരുണ്ടെങ്കില്‍ കളിമാറും... മല്‍സരം ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ മിടുക്കര്‍

മുംബൈ: ഐപിഎല്ലില്‍ ഓരോ സീസണിലും മല്‍സരവിധി നിര്‍ണയിക്കാന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍മാര്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്തു സീസണുകള്‍ക്കിടെ എത്രയെത്ര ലോകോത്തര ഓള്‍റൗണ്ടര്‍മാരെയാണ് ഐപിഎല്ലില്‍ കണ്ടിട്ടുള്ളത്.  ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ മല്‍സരഗതി മാറ്റാന്‍ മിടുക്കുള്ള ഐപിഎല്ലിലെ അഞ്ചു പ്രമുഖ ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയെന്നു നോക്കാം  ആന്ദ്രെ റസ്സല്‍ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ തീര്‍ച്ചായും വെസ്റ്റ്ഇന്‍ഡീസിന്റെ മിന്നും താരം ആന്ദ്രെ റസ്സലുമുണ്ടാവും. വിലക്കിനെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ കളിക്കാന്‍ കഴിയാതിരുന്ന റസ്സല്‍ ഈ സീസണില്‍ തിരിച്ചെത്തിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌െൈറെഡേഴ്‌സിനു വേണ്ടിയാവും റസ്സല്‍ ഇറങ്ങുക. 2015, 16 സീസണുകളില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നിരവധി മല്‍സരങ്ങള്‍ റസ്സല്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. ഇവയില്‍ പലതിലും കൊല്‍ക്കത്ത തോല്‍വിയുറപ്പിച്ചിരിക്കെയാണ് ക്രീസിലെത്തി റസ്സല്‍ അവിസ്മരണീയ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളത്. 34 മല്‍സരങ്ങളില്‍ 37 സിക്‌സറുകള്‍ നേടിയിട്ടുള്ള താരത്തതിന്റെ സ്‌ട്രൈക്ക്‌റേറ്റ് 170ലും കൂടുതലാണ്.  ഡ്വയ്ന്‍ ബ്രാവോ വിന്‍ഡീസിന്റെ തന്നെ മറ്റൊരു മാച്ച് വിന്നിങ് ഓള്‍റൗണ്ടറാണ് ഡ്വയ്ന്‍ ബ്രാവോ. ചെന്നൈ സൂപ്പര്‍കിങ്‌സിനെ ഐപിഎല്ലിനെ നിര്‍ണായക ശക്തികളാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഐപിഎല്ലില്‍ 122 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രാവോ അവസാന ഓഓവറുകളിലെ മാച്ച് വിന്നിങ് ബാറ്റിങിലൂടെ മാത്രമല്ല കണിശതയാര്‍ന്ന ബൗളിങിലെയും നിരവധി മല്‍സരങ്ങളില്‍ വിജയശില്‍പ്പിയായിട്ടുണ്ട്. ബാറ്റിങ്, ബൗളിങ് എന്നിവ മാത്രമല്ല ഗ്രൗണ്ടില്‍ അത്യുജ്ജ്വലമായി ഉഫീല്‍ഡ് ചെയ്യുന്ന താരം കൂടിയാണ് ബ്രാവോ. ഐപിഎല്ലില്‍ ഇതുവരെ മൂന്നു ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ബ്രാവോ പുതിയ സീസണിന്റെ തന്റെ മുന്‍ടീം ചെന്നൈക്കു വേണ്ടിയാണ് ജഴ്‌സിയണിയുന്നത്.  ജാക്വിസ് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക്വിസ് കാലിസ് ഐപിഎല്ലിലും ഈ മിടുക്ക് പുറത്തെടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം തുടങ്ങിയ കാലിസ് പിന്നീട് കൊല്‍ക്കത്തയിലെത്തുകയായിരുന്നു. കൊല്‍ക്കത്തയിലാണ് യഥാര്‍ഥ കാലിസിനെ ലോകം കണ്ടത്. ഐപിഎല്ലില്‍ 28ല്‍ കൂടുതല്‍ ശരാശരിയില്‍ 2427 റണ്‍സ് കാലിസിനു നേടാനായിട്ടുണ്ട്. 17 അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. കരിയര്‍ അവസാനിച്ച ശേഷം പരിശീലകരംഗത്തേക്ക് തിരിഞ്ഞ കാലിസ് ഇപ്പോള്‍ കൊല്‍ക്കത്ത ടീമിന്റെ കോച്ച് കൂടിയാണ്.  ക്രിസ് മോറിസ് ഐപിഎല്‍ കണ്ട മറ്റൊരു സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്. അനായാസം 140 കിമി വേഗതയില്‍ പന്തെറിയാന്‍ കഴിയുന്ന മോറിസ് ടീമിന് തുടക്കത്തില്‍ തന്നെ ബ്രേക് ത്രൂ നല്‍കാനും കേമനാണ്. യോര്‍ക്കറുകള്‍ അനായാസം എറിയാന്‍ സാധിക്കുന്നതാണ് മോറിസിന്റെ മറ്റൊരു കരുത്ത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍കിങ്‌സ് ടീമുകള്‍ക്കു വേണ്ടിയാണ് മോറിസ് ഇതുവരെ കളിച്ചിട്ടുള്ളത്. ബൗളിങില്‍ മാത്രമല്ല അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ കളിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കാനും മോറിസിനായിട്ടുണ്ട്. 165ല്‍ കൂടുതലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക്‌റേറ്റെന്നത് ഇതിനു തെളിവാണ്.  ഷെയ്ന്‍ വാട്‌സന്‍ ബൗളറായി കരിയര്‍ തുടങ്ങി പിന്നീട് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വരെയായിട്ടുള്ള ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സനും ഐഐപിഎല്ലില്‍ തരംഗമായിട്ടുണ്ട്. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്കു നയിക്കുന്നതില്‍ വാട്‌സന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പിന്നീട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയ അദ്ദേഹം പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടിയാണ് കളിക്കുന്നത്. തീപ്പൊരി ഇന്നിങ്‌സിലൂടെ ആദ്യ പത്തോവറില്‍ തന്നെ കളി സ്വന്തം ടീമിന് അനുകൂലമാക്കാനുള്ള മിടുക്കാണ് അദ്ദേഹത്തെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. 102 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 2622 റണ്‍സാണ് വാട്‌സന്റെ സമ്പാദ്യം. ഇതു കൂടാതെ 86 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.


No comments:

Powered by Blogger.