Breaking

കാറ്റഗറി എ പ്ലസില്‍ ഉള്‍പ്പെടുത്താന്‍ ധോണിയും കോലിയും സ്വയം നിര്‍ദ്ദേശിച്ചെന്ന് വെളിപ്പെടുത്തല്‍

മുംബൈ: ബിസിസിഐ അടുത്തിടെ പുതുക്കിയ കളിക്കാരുടെ പുതിയ കരാര്‍ പട്ടികയുമായി ബന്ധപ്പെട്ട് കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി വിനോദ് റായ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. ഉയര്‍ന്ന കാറ്റഗറിയായ എ പ്ലസില്‍ ഉള്‍പ്പെടുത്താന്‍ ധോണിയും കോലിയും സ്വയം നിര്‍ദ്ദേശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.  എ പ്ലസിന് 7 കോടി രൂപയും, എ കാറ്റഗറിക്ക് 5 കോടി രൂപയുമാണ് വാര്‍ഷിക കരാറിലൂടെ ലഭിക്കുക. ധോണിയെ എ പ്ലസില്‍ നിന്നും എയിലേക്ക് തരംതാഴ്ത്തിയിരുന്നു. കാറ്റഗറിയുമായി ബന്ധപ്പെട്ട് കോലിയുമായും ധോണിയുമായും സംസാരിക്കവെ ഇരുവരും തങ്ങളെ എ പ്ലസില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശിച്ചതെന്ന് വിനോദ് റായി പറയുന്നു.എന്നാല്‍, മൂന്നു ഫോര്‍മാറ്റുകളിലും ലോക നിലവാരമുള്ള കളി പുറത്തെടുക്കുന്നവരെ മാത്രമേ എ പ്ലസില്‍ ഉള്‍പ്പെടുത്തിയുള്ളൂ. വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംമ്ര എന്നിവരാണ് ആദ്യ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ധോണി ഉള്‍പ്പെടെയുള്ളവരെ രണ്ടാം കാറ്റഗറിയിലേക്ക് മാറ്റി.
ധോണിയും കോലിയും പരസ്പരം ഏറെ ബഹുമാനിക്കുന്നവരാണെന്ന് വിനോദ് റായ് പറഞ്ഞു. ബാറ്റിങ്ങില്‍ ശരാശരി പ്രകടനം നടത്തുന്ന ധോണിയെ കോലി പിന്തുണയ്ക്കുന്നതിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി. ധോണിയെപ്പോലെ വിക്കറ്റിന് പിന്നില്‍ പ്രകടനം നടത്തുന്ന മറ്റൊരു താരമില്ല. കളിയെ ബുദ്ധിപരമായി അളക്കുന്ന ധോണി ടീമിന് മുതല്‍ക്കൂട്ടാണെന്നും കോലി വിനോദ് റായിയോട് പറഞ്ഞു.


No comments:

Powered by Blogger.