Breaking

ബിഗ് ബാഷില്‍ വെടിക്കെട്ട്; ലഡു പൊട്ടുക ഐപിഎല്ലിന്

ഇത്തവണയും ഐപിഎല്ലില്‍ വെടിക്കെട്ടിന് കുറവുണ്ടാകുകയില്ലെന്ന് സൂചന നല്‍കി ഡാര്‍സി ഷോര്‍ട്ട്. ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയത്തിന് പേരുകേട്ട ബിഗ്ബാഷ് ലീഗില്‍ ഈ സീസണിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഷോര്‍ട്ട് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടാകും.ബിഗ് ബാഷ് ലീഗില്‍ പത്ത് ഇന്നിങ്‌സുകളില്‍ നിന്നായി 504 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഷോര്‍ട്ടിനെ രണ്ട് കോടി രൂപയ്ക്കാണ് റോയല്‍സ് സ്വന്തമാക്കിയിരിക്കുന്നത്. വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ മിന്നും പ്രകടനമായിരിക്കും കാഴ്ച്ചവെക്കുകയെന്നാണ് ഷോര്‍ട്ടിന്റെ പ്രകടനം കണ്ട ആരാധകരുടെ പ്രതീക്ഷ.  ബിഗ് ബാഷ് ഫൈനലിസ്റ്റുകളായ ഹൊബാര്‍ട്ട് ഹാരികെയ്ന്‍സിനാണ് ഷോര്‍ട്ട് കളിച്ചത്. വോട്ടെടുപ്പില്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഇതിഹാസം ഷെയ്ന്‍ വാട്സണെയും അലക്സ് കാരെയയും മറികടന്നാണ് ഡാര്‍സി ഷോര്‍ട്ട് ടൂര്‍ണമെന്റിലെ മികച്ച താരമായത്.


No comments:

Powered by Blogger.