Breaking

നാണം കെട്ട് ബിസിസിഐ

ഓരോ മത്സരത്തിനും കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ നാണക്കേടിലാക്കി ബിസിസിഐ വെബ്‌സൈറ്റ്. ബിസിസിഐ ടിവി എന്ന ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഡൊമെയ്ന്‍ പുതുക്കാനുള്ള കാലാവധി തീര്‍ന്നിട്ടും ഇതുവരെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പുതുക്കാന്‍ സാധിച്ചിട്ടില്ലെന്ന് വെബ്‌സൈറ്റ് രജിസ്ട്രാറിന്റെ രജിസ്ട്രാല്‍ ഡോട്ട് ഇന്‍ വ്യക്തമാക്കുന്നു.2-2-2006 മുതല്‍ 2-2-2019 വരെയാണ് ഡെമെയ്ന്‍ കാലാവധി. 3-2-2019 ആയിരുന്നു ഡൊമെയ്ന്‍ പുതുക്കാനുള്ള അവസാന തിയതി. അതേസമയം, ഡൊമെയ്ന്‍ പുതുക്കാനാകാത്തതോടെ ഈ പേര് പബ്ലിക്ക് ബിഡിങ്ങിന് വച്ചിരിക്കുകയാണ് രജിസ്ട്രാര്‍ ഡോട്ട് കോമും നെയിംജെറ്റ് ഡോട്ട് കോമും.  സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടാം ഏകദിന സമയമായിട്ട് പോലും ബിസിസിഐ വെബ്‌സൈറ്റ് ഡൊമെയ്ന്‍ പുതുക്കിയിട്ടില്ല. മത്സരത്തിന്റെ കൃത്യമായ വിവരം ലഭിക്കുന്നതിനായി ബിസിസിഐ വെബ്‌സൈറ്റാണ് മാധ്യമങ്ങളടക്കം ഉപയോഗിക്കാറുള്ളത്. അതേസമയം, ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റായിരുന്ന ലളിത് മോഡിയുടെ പേരിലാണ് ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

No comments:

Powered by Blogger.