ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നം വിഫലം; ആരാധകര്‍ കാത്തിരുന്ന സൈനിങ് ഇല്ല
തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ജയിച്ച് വന്‍ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരും. 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സെമി പ്ലേ ഓഫിന് ഇനിയുള്ള മത്സരങ്ങളിലും ജയം അനിവാര്യമാണെന്നിരിക്കെ ആരാധകരെ നിരാശരാക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.വിദേശ താരങ്ങള്‍ക്ക് പരിക്കേറ്റതും ഫോമിലെത്താത്തതുമായിരുന്നു ആദ്യ മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ വലച്ചിരുന്നത്. മാര്‍ക്ക് സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ട് ഗോവയിലേക്ക് ചേക്കേറുകയും ചെയ്തതോടെ പുതിയ വിദേശ താരത്തെ കണ്ടെത്തുമെന്ന് മാനേജ്‌മെന്റും പരിശീലകന്‍ ഡേവിഡ് ജെയിംസും വ്യക്തമാക്കിയിരുന്നു. ഗുഡ്യോണ്‍ ബാള്‍ഡ്വില്‍സണും പുള്‍ഗയും ടീമിലേക്ക് പുതുതായി എത്തിയെങ്കിലും ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നില്‍മറും ടീമിലേക്കെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ജയിച്ച് വന്‍ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരും. 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സെമി പ്ലേ ഓഫിന് ഇനിയുള്ള മത്സരങ്ങളിലും ജയം അനിവാര്യമാണെന്നിരിക്കെ ആരാധകരെ നിരാശരാക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിദേശ താരങ്ങള്‍ക്ക് പരിക്കേറ്റതും ഫോമിലെത്താത്തതുമായിരുന്നു ആദ്യ മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ വലച്ചിരുന്നത്. മാര്‍ക്ക് സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ട് ഗോവയിലേക്ക് ചേക്കേറുകയും ചെയ്തതോടെ പുതിയ വിദേശ താരത്തെ കണ്ടെത്തുമെന്ന് മാനേജ്‌മെന്റും പരിശീലകന്‍ ഡേവിഡ് ജെയിംസും വ്യക്തമാക്കിയിരുന്നു. ഗുഡ്യോണ്‍ ബാള്‍ഡ്വില്‍സണും പുള്‍ഗയും ടീമിലേക്ക് പുതുതായി എത്തിയെങ്കിലും ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നില്‍മറും ടീമിലേക്കെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് നില്‍മര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തില്ലെന്നാണ് സൂചന. ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്നതിന് നില്‍മര്‍ ആവശ്യപ്പെട്ട പ്രതിഫലം മാനേജ്‌മെന്റിന് നല്‍കാന്‍ സാധിക്കാത്തതാണ് താരം കേരളത്തിലെത്താതിരിക്കാന്‍ കാരണമായി റിപ്പോര്‍ട്ടുകളുള്ളത്.
No comments: