ലാലീഗ: എസ്പാനിയോളിനെതിരേ ബാഴ്‌സലോണ രക്ഷപ്പെട്ടു
എസ്പാനിയോളുമായി നടന്ന ലാലീഗ മത്സരത്തില്‍ തോല്‍വിയില്‍ നിന്നും ബാഴ്‌സലോണ രക്ഷപ്പെട്ടു. സ്‌കോര്‍ 1-1. മത്സരത്തിന്റെ 82ാം മിനുട്ടില്‍ ജെറാര്‍ഡ് പിക്വയാണ് ബാഴ്‌സയുടെ സമനില ഗോള്‍ നേടിയത്. കോപ്പ ഡെല്‍റേയില്‍ രണ്ട് പാദങ്ങളിലായി എസ്പാനിയോളിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ സൂപ്പര്‍ താരം മെസ്സിക്ക് വിശ്രമം നല്‍കിയാണ് ബാഴ്‌സ പരിശീലകന്‍ വല്‍വാര്‍ഡെ ടീമിനെ ഇറക്കിയത്.66ാം മിനുട്ടില്‍ ജറാര്‍ഡ് മോറെനോയാണ് ബാഴ്‌സയ്‌ക്കെതിരേ എസ്പാനിയോളിന് വേണ്ടി മത്സരത്തിലെ ഗോള്‍ അക്കൗണ്ട് തുറന്നത്. സെര്‍ജിയോ ഗാര്‍സിയ നല്‍കിയ പന്തില്‍ നിന്ന് മോറെനോ ഗോള്‍ കണ്ടെത്തിയതോടെ ഉണര്‍ന്നു കളിച്ച ബാഴ്‌സയ്ക്ക് 82ാം മിനുട്ടുവരെ റിസള്‍ട്ട് ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ മെസ്സിയെ ഇറക്കിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ ബാഴ്‌സലോണയ്ക്കായില്ല. സമനിലയില്‍ കുരുങ്ങിയെങ്കിലും 22 മത്സരങ്ങളില്‍ 58 പോയിന്റുമായി ബാഴ്‌സ തന്നെയാണ് ലാലീഗ പട്ടികയില്‍ മുന്നില്‍.
No comments: