Breaking

ദക്ഷിണാഫ്രിക്കയ്ക്കായി ആ രക്ഷകന്‍ തിരിച്ചുവരുന്നു; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ ആദ്യ മൂന്ന് മത്സരവും തോറ്റമ്പി നാണംകെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത. പരിക്ക് മൂലം ടീമിന് പുറത്തായ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മടങ്ങിയെത്തും.മൂന്നാം ടെസ്റ്റിനിടെ കൈ വിരലിന് പരിക്കേറ്റതാണ് ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഡിവില്ലേഴ്‌സിന് തിരിച്ചടിയായത്. നിലവില്‍ നായകന്‍ ഹാഫ് ഡുപ്ലെസിസും, വിക്കറ്റ് കീപ്പര്‍ ക്ിന്റണ്‍ ഡികോക്കും പരിക്കേറ്റതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് പുറത്താണ്. ഡുപ്ലസിക്കും ഡികോക്കിനും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കൂടാതെ ട്വന്റി20 പരമ്പരയും നഷ്ടമാകും.  ഇതിനിടെയാണ് ഡിവില്ലേഴ്‌സ് തിരിച്ചെത്തുന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഡിവില്ലേഴ്‌സിന്റെ മടങ്ങിവരവ് യുവക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന് ആശ്വാസമാകും. നേരത്തെ രണ്ടാഴ്ച്ചയായിരുന്നു ഡോക്ടര്‍മാര്‍ ഡിവില്ലേഴ്‌സിന് വിശ്രമം നിര്‍ദേശിച്ചത്.  നിലവില്‍ ഏകദിന പരമ്പരയിലെ അടുത്ത മൂന്ന് മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമാണ്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ദക്ഷിണാഫ്രിക്കയ് മൂന്ന് മത്സരത്തിലും ഇന്ത്യയെ തോല്‍പിക്കണം. പരമ്പര സ്വന്തമാക്കാനായാല്‍ ഇന്ത്യയ്ക്ക് അത് ചരിത്ര നേട്ടമാകും. ഇതാദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കാനുളള അവസരമാണ് ഇന്ത്യയെ ഒരു ജയമകലെ കാത്തിരിക്കുന്നത്.


No comments:

Powered by Blogger.