പാക്കിസ്ഥാന്‍ ഡ്രസിങ് റൂമില്‍ ഇന്ത്യന്‍ പരിശീലകന്‍?
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡിനെ പ്രശംസകൊണ്ട് ആരാധകരും മറ്റും മൂടുകയായിരുന്നു. ഇന്ത്യന്‍ ടീമിനെ വിജയവഴിയിലേക്ക് നയിച്ചതില്‍ പരിശീലകനായ ദ്രാവിഡിന്റെ മിടുക്കിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം കയ്യടിച്ചു. ഇതിനിടയിലാണ് പാക്കിസ്ഥാന്‍ അണ്ടര്‍ 19 ടീം മാനേജര്‍ നദീം ഖാന്റെ പരാമര്‍ശമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ പരാജയപ്പെടുത്തിയ പാക്കിസ്ഥാന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ ദ്രാവിഡ് എത്തിയിരുന്നുവെന്നാണ് പാക്കിസ്ഥാന്‍ ടീം മാനേജരുടെ പരാമര്‍ശം. ഡ്രസിങ് റൂമിലെത്തുകയും താരങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, താന്‍ പാക്കിസ്ഥാന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ പോയിട്ടില്ലെന്ന് ദ്രാവിഡ് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. പാക്കിസ്ഥാന്‍ നിരയില്‍ ഒരു ഇടങ്കയ്യന്‍ പേസ് ബൗളറുണ്ടായിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച ബോളിങ് കാഴ്ചവെച്ച ഈ താരത്തെ അഭിന്ദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ദ്രാവിഡ് വ്യക്തമാക്കി. ഡ്രസിങ് റൂമിന്റെ പുറത്ത് വെച്ചാണ അവനെ ഞാന്‍ കണ്ടതും ആശംസിച്ചതും. ഒരു പരിശീലകന്‍ എന്ന നിലയില്‍ മികച്ച പ്രതിഭകളെ കാണുന്നതും അഭിന്ദിക്കുന്നതും സന്തോഷമുള്ള കാര്യമാണ്. ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
No comments: