കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ നന്ദിപറഞ്ഞ് യാത്രതിരിച്ചു
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ വല കാത്ത ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള പരിശീലനം അവസാനിപ്പിച്ച് വിദേശത്തേക്ക് തിരിച്ചു. ഐ ലീഗ് ക്ലബ്ബ് ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്ന ധീരജ് സിങ് ഫുട്‌ബോള്‍ ഫഡറേഷനുമായുള്ള കരാര്‍ പൂര്‍ത്തിയായതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ് പരിശീലനം നടത്തുന്നത്.ഇംഗ്ലീഷ് ടീം മുന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസിന്റെ കീഴിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സില്‍ ധീരജ് കളിയടവുകള്‍ പഠിച്ചിരുന്നത്.ഫെഡറേഷനുമായുള്ള കരാര്‍ പുതുക്കാതിരുന്ന താരം വിദേശത്തേക്ക് പരിശീലനത്തിന് പോകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വിദേശത്ത് ലഭിക്കുന്ന പരിശീലനം ഡേവിഡ് ജെയിംസില്‍ നിന്നും ലഭിക്കുമെന്ന് ഉറപ്പായതിനാലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്.കേരള ബ്ലാസ്റ്റേഴ്‌സിനോടും പരിശീലകന്‍ ഡേവിഡ് ജെയിംസിനോടും താരം നന്ദി പറഞ്ഞാണ് യാത്രതിരിച്ചത്. രണ്ടാഴ്ചയോളമാണ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ധീരജ് പരിശീലനം നടത്തിയത്. ഇംഗ്ലണ്ടിലേക്കാണ് യാത്രതിരിച്ചിരിക്കുന്നതെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. വരും മത്സരങ്ങള്‍ നിര്‍ണായകമാണെന്നിരിക്കേ ബ്ലാസ്‌റ്റേഴ്‌സിന് വിജയാശംസകള്‍ നേര്‍ന്നാണ് താരം പോസ്റ്റ് അവസാനിപ്പിച്ചത്
No comments: