തകര്‍പ്പന്‍ ഫോമിലുള്ള കോഹ്ലിക്ക് സച്ചിന്റെ
ഏകദിന മത്സരങ്ങളിലുള്ള റെക്കോര്‍ഡുകള്‍ക്ക് അല്‍പ്പായുസായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകത്ത് പൊതുവെയുള്ള വിലയിരുത്തല്‍. ബാറ്റിങ്ങിലാണെങ്കില്‍ ഇതിന് സാധ്യത കൂടുതലുമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാറ്റിങ് റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തകര്‍ക്കുമെന്നാണ് ഇപ്പോഴുള്ള ചൂടുള്ള ചര്‍ച്ച. താരത്തിന്റെ നിലവിലെ ഫോം വെച്ച് സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്നാണ് വിലയിരുത്തലുകള്‍.ഏകദിന മത്സരങ്ങളിലുള്ള റെക്കോര്‍ഡുകള്‍ക്ക് അല്‍പ്പായുസായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകത്ത് പൊതുവെയുള്ള വിലയിരുത്തല്‍. ബാറ്റിങ്ങിലാണെങ്കില്‍ ഇതിന് സാധ്യത കൂടുതലുമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാറ്റിങ് റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തകര്‍ക്കുമെന്നാണ് ഇപ്പോഴുള്ള ചൂടുള്ള ചര്‍ച്ച. താരത്തിന്റെ നിലവിലെ ഫോം വെച്ച് സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്നാണ് വിലയിരുത്തലുകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് മാത്രം രണ്ട് സെഞ്ച്വറികള്‍ നേടിയ താരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശംസിച്ചതാണ് ട്വിറ്ററില്‍ ഇപ്പോള്‍ സംസാര വിഷയം. 49 ഏകദിന സെഞ്ച്വറികള്‍ സ്വന്തം പേരിലുള്ള സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ കോഹ്ലിക്ക് ഇനി വേണ്ടത് 15 സെഞ്ച്വറികളാണ്. സെഞ്ച്വറികള്‍ നേടുന്നത് പതിവാക്കിയ കോഹ്ലി 34ാം സെഞ്ച്വറിക്ക് ആശംസയറിച്ച സച്ചിന്‍ ഇനിയും കൂടുതല്‍ റണ്‍സുകള്‍ നേടട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേട്ടത്തെയാണ് സച്ചിന്‍ അഭിനന്ദിച്ചത്. സ്വന്തം റെക്കോര്‍ഡിലേക്ക് കുതിക്കുന്ന വിരാട് കോഹ്ലിയെ നിസ്വാര്‍ത്ഥമായി ആശംസിച്ച സച്ചിന്റെ വലിയ മനസിനാണ് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നത്.
No comments: