Breaking

വാര്‍ണര്‍ക്ക് മുന്നറിയിപ്പുമായി ഡി കോക്കിന്റെ സഹോദരി

ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡി കോക്കും ഒാസീസ് താരം ഡേവിഡ് വാര്‍ണറും എറ്റുമുട്ടിയ സംഭവത്തില്‍ പക്ഷം പിടിച്ച് ഡികോക്കിന്റെ സഹോദരിയും രംഗത്ത്. വാര്‍ണറിനെ രൂക്ഷമായ ഭാഷയിലാണ് ഡാലിന്‍ വിമര്‍ശിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഡികോക്കിന്‍റെ സഹോദരിയും വിമര്‍ശനം.  ഞാന്‍ നിങ്ങളെ ഉപദ്രവിക്കും എന്നാണ് ഡാലിന്‍ ഡി കോക്ക് ട്വിറ്ററില്‍ കുറിച്ചത്.ആദ്യ ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു സംഭവം നടന്നത്. ഓസ്‌ട്രേലിയയുടെ ഉപനായകന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും തമ്മിലാണ് വാക്കേറ്റവും ഉന്തും തളളും ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്.
മൈതാനത്ത് നടക്കുന്നത് മൈതാനത്ത് അവസാനിക്കണമെന്ന ഐസിസിയുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിനെതിരെ വാര്‍ണര്‍ക്ക് വിലക്കടക്കമുളള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വന്നേക്കും. ഡികോക്കിന് നേര്‍ക്ക് ഡ്രസിങ് റൂമിലേക്കുളള വഴിമധ്യേ അധിക്ഷേപിച്ച് കൊണ്ട് പാഞ്ഞടുക്കാന്‍ ശ്രമിക്കുന്ന വാര്‍ണറുടെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഓസ്‌ട്രേലിയ പ്രതിരോധത്തിലായത്.


No comments:

Powered by Blogger.