വീണ്ടും ഗെയില്‍ കൊടുങ്കാറ്റ്: ചറപറ സിക്‌സറുകള്‍ പായിച്ച് സംഹാരതാണ്ഡവം
ബാറ്റിങ് കൊടുങ്കാറ്റ് ക്രിസ് ഗെയി്‌ലിന്റെ സംഹാര താണ്ഡവം വീണ്ടും. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് വേണ്ടിയുള്ള യോഗ്യതാ മത്സരത്തില്‍ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനം നടത്തി വിമര്‍ശകരെ വായടപ്പിച്ചിരിക്കുകയാണ് ഗെയില്‍ കൊടുങ്കാറ്റ്. യുഎഇയ്‌ക്കെതിരേ നടക്കുന്ന മത്സരത്തില്‍ 91 ബോളില്‍ നിന്ന് 123 റണ്‍സെടുത്താണ് ഗെയില്‍ പുറത്തായത്. ഏഴ് ഫോറുകളും 11 പടുകൂറ്റന്‍ സിക്‌സറുകളും പായിച്ച് ഗെയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ തന്നെ അപമാനിച്ചവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി. താരത്തിന്റെ 23ാം ഏകദിന സെഞ്ച്വറിയാണ് താരം ഇന്ന് നേടിയത്. 78 ബോളില്‍ നിന്ന് സെഞ്ച്വറി നേടിയ താരം യുഎഇ ബോളര്‍മാരോട് ഒരു ദയയും കാണിച്ചില്ല. സിംബാവെയിലെ ഓള്‍ഡ് ഹരാണ്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് ഗെയിലിന്റെയും ഹെയ്റ്റ്മെയറുടേയും സെഞ്ച്വറി മികവില്‍ 50 ഓവറില്‍ നാല് വിക്കറ്റിന് 357 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ 44 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്ത് ബാറ്റിങ് തുടരുകയാണ്.
No comments: