Breaking

ഇംഗ്ലീഷ് ‘ഇരട്ട സെഞ്ച്വറിയ്ക്ക്’ ടെയ്‌ലറുടെ പ്രതികാരം, കിവീസിന് തകര്‍പ്പന്‍ ജയം

ഇംഗ്ലണ്ടിനെതിരെ നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ആവേശകരമായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 335 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ അവശേഷിക്കെ കിവീസ് മറികടക്കുകയായിരുന്നു.  ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുവരും 2-2ന് തുല്യനിലയിലെത്തി. നിര്‍ണായകമായ അവസാന മത്സരം പരമ്പര വിജയികളെ തീരുമാനിക്കും.  പുറത്താകാതെ 181 റണ്‍സ് അടിച്ച കൂട്ടിയ റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ സഹായിച്ചത്. 147 പന്തില്‍ 17 ഫോറും ആറ് സിക്‌സും സഹിതമായിരുന്നു ടൈസറുടെ സെഞ്ച്വറി.  ടെയ്‌ലറെ കൂടാതെ 71 റണ്‍സെടുത്ത ടോം ലാഥമും കിവീസ് വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചു.  നേരത്തെ ബ്രെയ്‌സ്റ്റോയുടേയും ജോറൂട്ടിന്റേയും സെഞ്ച്വറി മിരവിലാണ് ഇംഗ്ലണ്ട് അന്‍പത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് അടിച്ച് കൂട്ടിയത്. ബ്രെയ്‌സ്റ്റോ 106 പന്തില്‍ 14 ബൗണ്ടറിയും ഏഴ് സിക്‌സും സഹിതം 138 റണ്‍സ് എടുത്തപ്പോള്‍ ജോറൂട്ട് 101 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 102 റണ്‍സും സ്വന്തമാക്കി


No comments:

Powered by Blogger.