Breaking

തകര്‍ത്തത് സ്റ്റേഡിയത്തിന് പുറത്തെ കാറിന്റെ ചില്ല: തലയില്‍ കൈവെച്ച് ആരാധകര്‍

അടുത്ത വര്‍ഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ നേപ്പാളിനെതിരേ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സമാന്‍മാരുടെ ബാറ്റിങ് വിളയാട്ടം. ക്രിക്കറ്റില്‍ പിച്ചവെച്ച് തുടങ്ങുന്ന നേപ്പാള്‍ ആണെന്ന പരിഗണനയൊന്നും സിംബാവെ നല്‍കിയില്ല. 50 ഓവറില്‍ സിംബാവെ അടിച്ചുകൂട്ടിയത് 380 എന്ന പടുകൂറ്റന്‍ സ്‌കോര്‍.  66 പന്തില്‍ ഏഴ് ബൗണ്ടറികളും ഒമ്പത് സിക്‌സുകളും സഹിതം 123 റണ്‍സെടുത്ത സിംബാവെ താരം സിക്കന്ദര്‍ റാസയുടെ അത്യുഗ്രന്‍ സിക്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റാസയുടെ പടുകൂറ്റന്‍ സിക്‌സ് വീണത് സ്റ്റേഡിയവും കടന്ന് പുറത്ത് നിര്‍ത്തിയിരുന്ന കാറിന്റെ ചില്ല് തകര്‍ത്താണ്.മത്സരത്തില്‍ 47-ാം ഓവറിലെ ആദ്യ പന്തില്‍ വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കേയായിരുന്നു റാസയുടെ സിക്‌സര്‍. നേപ്പാള്‍ സ്പിന്നറുടെ ഫുള്‍ടോസ് ബോള്‍ പവര്‍ ഹിറ്ററായ സിക്കന്ദര്‍ റാസയുടെ ഷോട്ടില്‍ ബുലാവായോയിലെ ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കടന്നുപോയി. അതേസമയം, മത്സരത്തില്‍ മൂന്ന് നിര്‍ണായക വിക്കറ്റുകളും നേടിയാണ് റാസ കളം വിട്ടത്.  റണ്ണൊഴുകിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 50 ഓവറില്‍ 380 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗില്‍ നേപ്പാള്‍ 264 റണ്‍സെടുത്ത് പുറത്തായതോടെ സിംബാബ്വെ 116 റണ്‍സിന് വിജയിച്ചു.


No comments:

Powered by Blogger.