Breaking

ഐപിഎല്‍ ടീമുകളെ സൂക്ഷിച്ചോ

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ യുഎഇയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയി്‌ലിന്റെ വെടിക്കെട്ട് സെഞ്ച്വറി. 91 പന്തില്‍ ഏഴ് ഫോറും 11 സിക്‌സും സഹിതം 123 റണ്‍സാണ് ഗെയ്ല്‍ സ്വന്തം പേരില്‍ കുറിച്ചത്.  നേരത്തെ ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ ഒഴിവാക്കപ്പെട്ട ഗെയ്‌ലിനെ അവസാന നിമിഷം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. രണ്ട് കോടി രൂപയ്ക്കാണ് ഗെയ്‌ലിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ചത്. ഇതോടെ തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായ സൂചന നല്‍കുന്നത് കൂടെയായി ഗെയ്‌ലിന്റെ ഇന്നിഗ്‌സ്. പാക് സൂപ്പര്‍ ലീഗിലും ഇത്തവണ ഗെയ്‌ലിന് ഇടം ലഭിച്ചിരുന്നില്ല.  ഗെയ്‌ലിന്റേയും മറ്റൊരു വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഹെയ്റ്റ്‌മെയറുടേയും തകര്‍ച്ചന്‍ സെഞ്ച്വറി മികവില്‍ കൂറ്റന്‍ സ്‌കോറാണ് വിന്‍ഡീസ് പടുത്തുയര്‍ത്തിയത്. 50 ഓവറില്‍ നാല് വിക്കറ്റിന് 357 റണ്‍സാണ് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്.  ഹെയ്റ്റ്‌മെയര്‍ 127 റണ്‍സ് നേടി. 93 പന്തില്‍ 14 ഫോറും നാല് സിക്‌സും സഹിതമായിരുന്നു ഹെയ്റ്റ്‌മെയറുടെ ബാറ്റിംഗ്. ലെവിസ് 31ഉം സാമുവല്‍ 15ഉം റണ്‍സെടുത്ത് പുറത്തായി


No comments:

Powered by Blogger.