Breaking

വനിത ഫിലിം അവാര്‍ഡ് തുക മധുവിന്റെ കുടുംബത്തിന്: ജയസൂര്യയുടെ പ്രഖ്യാപനത്തില്‍ കയ്യടികള്‍ തിരമാലകളായി..!!

അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട ആദിവാസി യുവാവ് മധു കേരളത്തിന്റെ കണ്ണീരായി മാറിയിരിക്കുകയാണ്. സമൂഹത്തിന്റെ സമസ്ഥ മേഖലയില്‍ നിന്നും മധുവിനായി ശബ്ദം ഉയര്‍ന്നുകഴിഞ്ഞു. സിനിമാ മേഖലയില്‍ നിന്നും കരുത്തുറ്റ ശബ്ദമാണ് മധുവിന്റെ നീതിക്കായി ഉയര്‍ന്നത്. ഈ ഐക്യദാര്‍ഢ്യങ്ങള്‍ക്കിടയില്‍ വേറിട്ടൊരു നിലപാട് എടുത്തിരിക്കുകയാണ് നടന്‍ ജയസൂര്യ.എന്റെ കോസ്റ്റ്യൂം മാത്രമല്ല, ജീവിതവും ഇവളാണ് ഡിസൈന്‍ ചെയ്യുന്നത്. ഭാര്യ സരിതയെ ചേര്‍ത്തു നിര്‍ത്തി സ്‌പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി ജയസൂര്യ പറഞ്ഞു. പിന്നാലെ എത്തി അടുത്ത പ്രഖ്യാപനം. അവാര്‍ഡു തുക തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിനും അട്ടപ്പടിയിലെ മധുവിന്റെ കുടുംബത്തിനുമായി കൈമാറുകയാണെന്നും ജയസൂര്യ പ്രഖ്യാപിച്ചപ്പോള്‍ കയ്യടികള്‍ തിരമാലകളായി ഉയര്‍ന്നു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയ ജയസൂര്യ ഭാര്യ സരിതയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു


No comments:

Powered by Blogger.